താരങ്ങളുടെ അനുസരണക്കേട് ; ശാസനയുമായി ബിസിസിഐ

ezgif 1 17feac1e2e

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വാർത്ത ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന് വൻ തിരിച്ചടിയാണ് നൽകിയത്. പഴയതുപോലെ ബയോബബിള്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ താരങ്ങള്‍ പഴയതുപോലെ സ്വതന്ത്രമായി തെരുവിലൂടെ നടക്കുന്നതും ആരാധകരുമായി ബന്ധപ്പെടുന്നതും എന്നും ബിസിസിഐയെ സന്തോഷിപ്പിക്കുന്നില്ലാ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ പര്യടനത്തിൽ ഇംഗ്ലണ്ടിൽ ഒരു ബയോ ബബിൾ ഇല്ലെങ്കിലും വൈറസിനെ അകറ്റി നിർത്താൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വയം എടുക്കണമെന്ന് ബിസിസിഐ കളിക്കാരോട് അഭ്യർത്ഥിച്ചിരുന്നു. എന്നിരുന്നാലും, കുറച്ച് കളിക്കാർ പരസ്യമായി ചുറ്റിക്കറങ്ങുകയും ആരാധകരുമായി ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുകയും ചെയ്തിരുന്നു. ബിസിസിഐക്ക് തീരെ അമ്പരപ്പുണ്ടാക്കിയ കാഴ്ചയായിരുന്നു അത്.

20220628 163729

“പൊതുസ്ഥലത്ത് കറങ്ങിയതിന്‍റെ പേരിൽ ബോർഡ് ചില കളിക്കാരെ ശകാരിച്ചു. ചില കളിക്കാർ പരസ്യമായി പോയി ആരാധകരുമായി ചിത്രമെടുക്കുകയും ചെയ്തു, അത് അപകടകരമാണ്. ഞങ്ങൾ അവരോട് ജാഗ്രത പാലിക്കാൻ പറഞ്ഞിരുന്നുവെങ്കിലും അവർ പലപ്പോഴും ചുറ്റിനടന്നു. അതിനാൽ മുൻകരുതലുകൾ എടുക്കാൻ ഞങ്ങൾ അവരോട് വീണ്ടും ആവശ്യപ്പെട്ടു,” ബിസിസിഐയിൽ നിന്നുള്ള ഒരു ഉദ്യോഘ്സ്ഥന്‍ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

ജൂലൈ 1 നാണ് പരമ്പരയിലെ അവസാന മത്സരം ഒരുക്കിയിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 2 – 1 ന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് പടര്‍ന്നതിനെ തുടര്‍ന്നാണ് മത്സരം മാറ്റിവച്ചത്.

Scroll to Top