ബംഗ്ലാദേശിനെതിരെ ഞങ്ങൾ കളിക്കുക ആക്രമണ ക്രിക്കറ്റ്; രാഹുൽ

നാളെയാണ് ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയിച്ച് മാനം കാത്ത് സൂക്ഷിക്കേണ്ടത് അനിവാരമാണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഈ പരമ്പരയിൽ ഇന്ത്യക്ക് വിജയം നിർണായകമാണ്. ഇന്ത്യയെ ഏറ്റവും കൂടുതൽ തളർത്തുന്നത് പരിക്കാണ്. നായകൻ രോഹിത് ശർമ അടക്കം നിരവധി പ്രമുഖ താരങ്ങൾ പരിക്കേറ്റ് പുറത്താണ്.

രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്. ടെസ്റ്റ് മത്സരത്തിലെ ടീമിൽ റിഷഭ് പന്ത് ഉണ്ടെങ്കിലും സഹ നായകൻ ചേതേശ്വർ പൂജാരയാണ്. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെ തങൾ ഏത് തരത്തിലുള്ള ക്രിക്കറ്റ് ആയിരിക്കും കളിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രാഹുൽ. ബംഗ്ലാദേശിനെതിരെ ആക്രമണ ക്രിക്കറ്റ് കളിക്കും എന്നാണ് രാഹുൽ പറഞ്ഞത്.”ഞങ്ങൾക്ക് മുൻപിൽ ഉള്ളത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആണ്. അതു കൊണ്ടു തന്നെ ഞങ്ങൾ ആക്രമിച്ച് കളിക്കും. കൃത്യമായി കളിച്ച് എങ്ങനെയാണ് ഫൈനലിൽ എത്തേണ്ടത് എന്ന് ഞങ്ങൾക്ക് അറിയാം.

images 2022 12 13T112127.001

ഓരോ സെക്ഷനിലും ഓരോ ദിവസവും സാഹചര്യം മനസ്സിലാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്. ഞങ്ങൾ പരമ്പരക്ക് ഇറങ്ങുന്നത് യാതൊരുവിധ മുൻവിധികളും ഇല്ലാതെയാണ്. ഈ മൈതാനം വളരെ വലിയ ചരിത്രമുള്ളതാണ്. ഞങ്ങൾ പ്രതീക്ഷിക്കുന്നത് ആക്രമിച്ച് കളിച്ച് മികച്ച ഫലം ഉണ്ടാക്കാനാണ്. 5 ദിവസമാണ് ടെസ്റ്റ്. ഞങ്ങൾ ആഗ്രഹിക്കുന്നത് ബംഗ്ലാദേശിനെ ചെറിയ വിജയലക്ഷ്യത്തിലേക്ക് ഒതുക്കാനാണ്. നിരവധി താരങ്ങൾ ഞങ്ങളുടെ കൂടെ ആക്രമണശൈലി കളിക്കുന്നവർ ഉണ്ട്. എന്നാൽ ഞങ്ങൾ ആരും അവരെ നിസ്സാരക്കാരായി കാണുന്നില്ല.

images 2022 12 12T114627.520 1

അവരുടെ കൂടെ മികച്ച താരങ്ങൾ ഉണ്ട്. നന്നായി തങ്ങളുടെ ജോലി ചെയ്യാൻ കഴിവുള്ള താരങ്ങളാണ് അവരുടെ കൂടെ ഉള്ളത്. എന്തും സംഭവിക്കാം. ഞങ്ങൾ ശ്രമിക്കേണ്ടത് മികച്ച പ്രകടനം കാഴ്ചവെക്കാൻ ആണ്.

ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണ് രോഹിത്. അനുഭവസമ്പന്നനായ അദ്ദേഹം ഞങ്ങളുടെ നായകൻ കൂടിയാണ്. ഈ പരമ്പരയിൽ രോഹിത്തിനെ ഞങ്ങൾ മിസ്സ് ചെയ്യും. പരിക്ക് ഭേദമായി വേഗത്തിൽ അദ്ദേഹം മടങ്ങിയെത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”- രാഹുൽ പറഞ്ഞു.

Previous articleഐപിഎല്‍ ലേലത്തിനായി മലയാളി താരങ്ങളും. ഇടം പിടിച്ചത് 10 പേരുകള്‍
Next articleഖത്തറില്‍ മെസ്സിയുടെ മായാജാലം. ഇരട്ട ഗോളുമായി അല്‍വാരസ്. അര്‍ജന്‍റീന ഫൈനലില്‍.