ഐപിഎല്‍ ലേലത്തിനായി മലയാളി താരങ്ങളും. ഇടം പിടിച്ചത് 10 പേരുകള്‍

2023 ഐപിഎല്‍ മിനിലേലത്തിനായുള്ള താരങ്ങളുടെ ചുരക്കപ്പട്ടിക തീരുമാനിച്ചു. 991 താരങ്ങളില്‍ നിന്നും ടീമുകള്‍ക്ക് താത്പര്യമുള്ള 405 താരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണ് കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍ വരിക. പരമാവധി 87 താരങ്ങളുടെ ഒഴിവിലേക്കാണ് ലേലം നടത്തപ്പെടുക.

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും 10 താരങ്ങള്‍ ഇടം പിടിച്ചു. കെ.എം ആസീഫ് (30 ലക്ഷം) രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, എസ്. മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ പി.എ (20 ലക്ഷം) എന്നിവരാണ് ഇടം പിടിച്ചത്.

മറ്റൊരു മലയാളി താരമായ സഞ്ചു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. കേരളത്തിന്‍റെ ഓപ്പണിംഗ് ബാറ്റര്‍ രോഹന്‍ കുന്നുമ്മല്‍ ലേലത്തിന്‍റെ ശ്രദ്ധാ കേന്ദ്രമാകും എന്നാണ് കരുതുന്നത്. മികച്ച ഫോമിലുള്ള താരം മൂന്നോളം ഫ്രാഞ്ചൈസിയില്‍ ട്രെയില്‍സില്‍ പങ്കെടുത്തിരുന്നു.