മൂന്നാം തവണയും കിരീടത്തിൻ്റെ തൊട്ട് അരികിലെത്തി തലകുനിച്ച് നിരാശരായി മടങ്ങി വരികയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. രണ്ടു തവണ എടികെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വില്ലന്മാർ എത്തിയിരുന്നത് എങ്കിൽ, ഇത്തവണ ആ വേഷം ഹൈദരാബാദിനായിരുന്നു.
മത്സരത്തിന് 68 ആം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ മലയാളിതാരം കെ പി രാഹുൽ കേരള ബ്ലാസ്റ്റേഴ്സിനെ മുൻപിൽ എത്തിച്ചു. മത്സരം അവസാനിക്കാൻ നിശ്ചിത സമയത്തിന് 2 മിനിറ്റ് അകലെ മാത്രം സമയം ബാക്കിയുള്ളപ്പോൾ ഹൈദരാബാദ് താരം ടവോറയിലൂടെ സമനില ഗോൾ നേടി.
പിന്നീട് എക്സ്ട്രാ ടൈമിലേക്കും അതുംകഴിഞ്ഞ് പെനാൽറ്റിയിലേക്ക് പോയ മത്സരം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദിനെ ചാമ്പ്യന്മാർ ആക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് എടുത്ത 4 കിക്കിൽ ഒരു കിക്ക് മാത്രമാണ് ഗോൾ ആക്കാൻ സാധിച്ചത്. ലെസ്കോ, ജീകസൻ, നിഷു കുമാർ എന്നിവരുടെ കിക്ക് ഹൈദരാബാദ് ഗോൾകീപ്പർ കട്ടി മണി തടുത്തപ്പോൾ, ആയുഷ് അധികാരി മാത്രമാണ് വന്ത് വലയിൽ എത്തിച്ചത്.
ഐഎസ്എൽ ഫൈനലിൽ മലയാളി താരം നേടുന്ന രണ്ടാമത്തെ ഗോൾ ആണ് രാഹുൽ നേടിയത്. ഇതിനുമുൻപ് അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കെതിരെരായ മത്സരത്തിൽ മലയാളി താരം മുഹമ്മദ് റാഫി ആയിരുന്നു ഗോൾ നേടിയത്. കൊച്ചിയിൽ നടന്ന ഫൈനലിലെ ആദ്യ പകുതിയിലാണ് റാഫി ഗോൾ നേടിയത്.
ആ ഫൈനലിലെ തനിയാവർത്തനം തന്നെയായിരുന്നു ഇത്തവണത്തേത്. ആദ്യം മുൻപിൽ നിന്ന് പിന്നീട് സമനില ഗോൾ വഴങ്ങി പെനാൽട്ടി കിക്കിലൂടെ തന്നെയായിരുന്നു അന്ന് ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പെനാൽറ്റിയിൽ 4-3 ന് ആയിരുന്നു കൊൽക്കത്തയുടെ വിജയം.
ഫൈനലിൽ മലയാളി താരങ്ങൾ ഗോൾ നേടിയപ്പോൾ ആ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി.