എന്തുകൊണ്ട് ലൂണ പെനാൽറ്റി അടിച്ചില്ല? വിശദീകരണം നൽകി കോച്ച്

FB IMG 1647856955807

മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോൽക്കുന്നത്. ഇന്നലെ ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ ഹൈദരാബാദിനെതിരെയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ കൊമ്പന്മാർ വീണത്.
കേരളബ്ലാസ്റ്റേഴ്സ് എടുത്ത് നാല് കിക്കിൽ ഒന്നു മാത്രമാണ് ലക്ഷ്യം കണ്ടത്. ബാക്കി മൂന്നു കിക്കുകളും ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണി തടുത്തു.
എന്നാൽ കേരള ആരാധകരെയെല്ലാം ഞെട്ടിച്ചതാണ് കേരളത്തിൻറെ സെറ്റ് പീസ് സ്പെഷ്യലിസ്റ്റ് ലൂണ പെനാൽറ്റി എടുക്കാതിരുന്നത്.

അതിനെ കുറിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് കോച്ച് ഇപ്പോൾ.
കോച്ചിൻ്റെ വാക്കുകളിലൂടെ..”കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞങ്ങൾ പെനാൽറ്റി ഷൂട്ടിനായും പരിശീലിക്കുന്നുണ്ടായിരുന്നു. ലെസ്കോവിച്ച് അതിൽ എപ്പോഴും മുന്നിട്ടു നിന്നിരുന്നത്. ചില സാഹചര്യങ്ങളിൽ ഇങ്ങനെ സംഭവിക്കും. ഷൂട്ട് ചെയ്യേണ്ട താരങ്ങൾ ചിലപ്പോൾ ലഭ്യം ആയിരിക്കില്ല.

FB IMG 1647856943384

ആ അവസരത്തിൽ ഒരു പരിശീലകൻ എന്ന നിലയിൽ പെനാൽറ്റി ഷൂട്ട് എടുക്കാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് ഞാൻ ചോദിക്കണം ആയിരുന്നു. ഞാൻ ചോദിച്ചു, അവിടെ ധാരാളം ശബ്ദങ്ങൾ ഉയർന്നു കേട്ടു. കൈകൾ ഉയർന്നു കണ്ടു. ഈ സീസണിൽ ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. ഞങ്ങൾക്ക് ലഭിച്ച പിന്തുണയിൽ നിന്നും പുഞ്ചിരിയിൽ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തത് ഞങ്ങൾ നേടി. അതിൽ ഞാൻ സന്തോഷിക്കുന്നു.”-ഇവാൻ പറഞ്ഞു.

FB IMG 1647856997331
Scroll to Top