കേരളാ ബ്ലാസ്റ്റേഴ്സിനു സമനില. ഗോളുമായി സഹല്‍ റെക്കോഡ് നേട്ടത്തില്‍

ജംഷദ്പൂരിനെതിരെയുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു സമനില. ആദ്യ പകുതിയില്‍ പിറന്ന ഒരോ ഗോള്‍ വീതം അടിച്ചാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഗ്രെഗ് സ്റ്റുവാർട്ടും, സഹലുമാണ് മത്സരത്തിലെ ഗോള്‍ സ്കോറര്‍മാര്‍.

14ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് ഗ്രെഗ് സ്റ്റുവാർട് ജംഷദ്പൂരിന് ലീഡ് നൽകി. ജംഷദ്പൂര്‍ താരത്തിന്‍റെ ഫ്രീകിക്ക് പോസ്റ്റില്‍ ഇടിച്ച് വലിയിലേക്ക് കയറുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ സഹലിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ കണ്ടെത്തി.

മൈതാന മധ്യത്ത് നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ അല്‍വാരോ വാസ്കസ്  കുതിച്ചു. പെനാൾട്ടി ബോക്സിന് തൊട്ടു മുമ്പിൽ വെച്ച് വാസ്കസ് തൊടുത്ത ഇടം കാലൻ ഷോട്ട് രെഹ്നേഷ് തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ സഹൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. സഹലിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് സഹല്‍ ഗോള്‍ നേടുന്നത്.

തുടര്‍ച്ചയായ മൂന്നു ഗോള്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന സുനില്‍ ചേത്രിയുടെ റെക്കോഡിനൊപ്പമെത്തി. തൊട്ടു പിന്നാലെ വാസ്കസിന്‍റെ ക്രോസ് ബോക്സില്‍ കൈയില്‍ ടച്ച് ചെയ്തെങ്കിലും റഫറി പെനാല്‍റ്റി വിളിച്ചില്ലാ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജംഷദ്പൂരിന്‍റെ പ്രതിരോധ പിഴവ് മുതലെടുത്ത് അല്‍വാരോ വാസ്കസിന്‍റെ ചിപ്പ് ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് മടങ്ങി. കളിയുടെ അവസാന നിമിഷം ഹോര്‍മിപ്പാമിന്‍റെ മുന്നേറ്റ ശ്രമം തടഞ്ഞിട്ട ജംഷദ്പൂര്‍ കൗണ്ടര്‍ അറ്റാക്ക് നടത്തി. എന്നാല്‍ ഇഷാന്‍ പണ്ടിതയുടെ ശ്രമം പ്രശുഭ്മാന്‍ ഗില്‍ രക്ഷപ്പെടുത്തി. പിന്നീട് കാര്യമായ അവസരങ്ങള്‍ ഇരു ടീമിനും സൃഷ്ടിക്കാനായില്ലാ.

വിജയത്തോടെ 8 മത്സരങ്ങളില്‍ 13 പോയിന്‍റുമായി ജംഷദ്പൂര്‍ രണ്ടാമതും കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണ്. ജനുവരി രണ്ടിനു ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Previous articleസെഞ്ചുറിയുമായി കെല്‍ രാഹുല്‍. ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്.
Next articleസൂപ്പർ രാഹുൽ. വീണ്ടും സെഞ്ച്വറി :അപൂർവ്വ റെക്കോർഡുകളും സ്വന്തം