സൂപ്പർ രാഹുൽ. വീണ്ടും സെഞ്ച്വറി :അപൂർവ്വ റെക്കോർഡുകളും സ്വന്തം

332304.4

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ പര്യടനത്തിലെ ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ ഒന്നാം ദിനം അധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ബാറ്റിങ്. ലോകേഷ് രാഹുൽ :അഗർവാൾ ഓപ്പണിങ് ജോഡി ഒന്നാം വിക്കറ്റിൽ 117 റൺസ്‌ അടിച്ചെടുത്തപ്പോൾ ശേഷം വന്ന വിരാട് കോഹ്ലി, രഹാനെ എന്നിവർ മികച്ച പിന്തുണ നൽകി. ലോകേഷ് രാഹുൽ തന്റെ കരിയറിലെ ഏഴാം ടെസ്റ്റ്‌ ശതകം നേടിയപ്പോൾ 60 റൺസുമായി മായങ്ക് അഗർവാൾ മികച്ച പിന്തുണ നൽകി. മായങ്ക് അഗർവാളിന് ശേഷം പൂജാര നേരിട്ട ആദ്യ ബോളിൽ തന്നെ വിക്കറ്റ് നഷ്ടമാക്കിയപ്പോൾ ഒരറ്റത്ത് പിടിച്ച് നിന്ന രാഹുൽ തന്റെ സെഞ്ച്വറിയും കൂടാതെ അപൂർവ്വമായ റെക്കോർഡുകളും നേടി.

ഒന്നാം ദിനം കരുതലോടെ കളിച്ച കെ. എൽ രാഹുൽ 248 ബോളിൽ നിന്നും 16 ഫോറും 1 സിക്സ് അടക്കമാണ് 122 റൺസ്‌ അടിച്ചെടുത്തത്. തന്റെ ഏഴാം ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കിയ രാഹുൽ വിദേശ ടെസ്റ്റ്‌ ടൂറിലെ ആദ്യത്തെ ദിനം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഓപ്പണറായി മാറി.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

നേരത്തെ 2014ൽ മുരളി വിജയിയാണ് ഈ നേട്ടം ആദ്യമായി കരസ്ഥമാക്കിയത്. കൂടാതെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവിടങ്ങളിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ വിദേശ ഓപ്പണറും ആദ്യം ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാനുമായി മാറി.കൂടാതെ സൗത്താഫ്രിക്കയിൽ ടെസ്റ്റ്‌ സെഞ്ച്വറി കരസ്ഥമാക്കുന്ന രണ്ടാമത്തെ മാത്രം ഓപ്പണറാണ് രാഹുലാണ്.

ഏഷ്യക്ക്‌ പുറത്ത് രാഹുൽ നേടുന്ന അഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറി കൂടിയാണ് ഇത്. അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏഷ്യക്ക്‌ പുറത്ത് ഏറ്റവും അധികം സെഞ്ച്വറികൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ഓപ്പണർ എന്നുള്ള നേട്ടവും രാഹുൽ ഇന്നത്തെ ഈ സെഞ്ച്വറിയോടെ നേടി.15 സെഞ്ച്വറികൾ ഏഷ്യക്ക്‌ പുറത്ത് മാത്രം അടിച്ചെടുത്ത ഇതിഹാസ താരം ഗവാസ്ക്കറാണ് ഈ ലിസ്റ്റിൽ മുൻപിൽ.

കെല്‍ രാഹുല്‍ കളിച്ച എല്ലാ രാജ്യത്തും ടെസ്റ്റ് സെഞ്ചുറിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇംഗ്ലണ്ടില്‍ 2, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നിവിടങ്ങളില്‍ ഓരോ സെഞ്ചുറിയും നേടി.

Scroll to Top