രണ്ടാമത്തെ വിദേശ താരത്തെ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴസ് റാഞ്ചിയെടുത്തു

2022-23 സീസണില്‍ കേരളാ ബ്ലാസ്റ്റേഴസിന്‍റെ രണ്ടാമത്തെ വിദേശ സൈന്നിംഗ് പ്രഖ്യാപിച്ചു. സ്പാനീഷ് ഡിഫന്‍റര്‍ വിക്ടര്‍ മൊംഗിലാണ് 2023 വരെ കേരളാ ബ്ലാസ്റ്റേഴസില്‍ തുടരുക. ഐഎസ്എല്‍ ക്ലബ് തന്നെയായ ഒഡീഷയില്‍ നിന്നാണ് താരം എത്തുക. ഏത് പൊസിഷനിലും ധൈര്യപൂര്‍വ്വം കളിപ്പിക്കാവുന്ന താരമാണ് വിക്ടര്‍ മൊംഗില്‍.

സ്പാനിഷ് U17 ദേശീയ ടീമിനെ പ്രതിനിധീകരിച്ച് പരിചയമുള്ള വിക്ടർ മോംഗിൽ, സ്പാനിഷ് ക്ലബ് വല്ലാഡോലിഡിനൊപ്പം തന്റെ കരിയര്‍ ആരംഭിച്ച് 2011-12 സീസണിൽ സീനിയര്‍ ടീമിനായി കളിച്ചു. 2019-ൽ ജോർജിയൻ പ്രൊഫഷണൽ ക്ലബ്ബായ എഫ്‌സി ഡൈനാമോയില്‍ ചേര്‍ന്നു. ടീമിനൊപ്പം കിരീടം നേടുകയും കൂടാതെ യുവേഫ യൂറോപ്പ ലീഗിൽ ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

എടികെയിലൂടെയാണ് വിക്ടര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തുന്നത്. പിന്നീട് ഒഡീഷ ടീമില്‍ എത്തിയ താരം ക്യാപ്റ്റനാവുകയും ചെയ്തു. ടീം മനസുള്ള, വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ ഐഎസ്എല്‍ കളിക്കാരനാണ് വിക്ടറെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞത്. ഞാനൊരു ഔദ്യോഗിക കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിക്ടര്‍ മൊംഗില്‍ പ്രതികരിച്ചു.

അപ്പോസ്‌തൊലോസ് ജിയാനുവിനെ നേരത്തെ കേരള ബ്ലാസ്റ്റേഴസ് പ്രഖ്യാപിച്ചിരുന്നു

Previous articleറാങ്കിങ്ങില്‍ വമ്പന്‍ നേട്ടവുമായി ജസ്പ്രീത് ബുംറ. കപില്‍ദേവിനു ശേഷം ഇതാദ്യം
Next articleബുംറക്ക് പ്രശംസയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇതിനേക്കാള്‍ വലിയ പ്രശംസ എന്തു വേണം