തുടര്‍ച്ചയായ രണ്ടാം സീസണ്‍. കേരള ബ്ലാസ്റ്റേഴ്സ് പ്ലേയോഫ് ഉറപ്പിച്ചു.

kerala blaters team

തുടര്‍ച്ചയായി രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേഓഫ് ഉറപ്പിച്ചു. വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ ഗോവയെ ചെന്നൈയ്ന്‍ എഫ്‌സി 2-1ന് വീഴ്ത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫ് ഉറപ്പായത്. കരികാരിയുടെ ഇരട്ട ഗോളാണ് ചെന്നൈയിനു വിജയം സമ്മാനിച്ചത്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം ബെംഗളൂരു എഫ്‌സിയും പ്ലേയോഫ് ഉറപ്പിച്ചു. ഇനിയുള്ള മല്‍സരം തോറ്റാലും കേരളത്തിനു പ്രശ്നമില്ലാ. നിലവില്‍ കേരളത്തിനു 18 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റാണുള്ളത്. എടികെ മോഹന്‍ ബഗാന്‍, ഹൈദരബാദ് എന്നിവരുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരങ്ങള്‍.

kerala blasters luna curler

ആറ് ടീമുകളാണ് പ്ലേയോഫിലേക്ക് യോഗ്യത നേടുക. ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകള്‍ നേരിട്ട് സെമിയില്‍ എത്തും. സെമിയിലെ മറ്റ് രണ്ട് സ്ഥാനങ്ങള്‍ക്കായി മൂന്നു മുതല്‍ ആറ് വരെയുള്ള ടീമുകളാണ് ഏറ്റുമുട്ടുക.

കന്നി കിരീടം നേടിയാകും ബ്ലാസ്റ്റേഴ്സ് നോക്കൗട്ട് മത്സരങ്ങളിലേക്ക് എത്തുക. കഴിഞ്ഞ തവണ ഫൈനലില്‍ പെനാല്‍റ്റിയില്‍ ഹൈദരബാദിനോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.

Scroll to Top