ഇരട്ട ഗോളുമായി വിനീഷ്യസ്. ബയേണിനു സമനില. ഇനി പോരാട്ടം റയലിന്‍റെ തട്ടകത്തില്‍

ND FUTBOL CHAMPIONS BAYERN RM ALEGRIA VINICIUS 1PC3898

ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ബയേണിന്‍റെ തട്ടകത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. റയല്‍ മാഡ്രിഡിനായി വിനീഷ്യസ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ബയേണിനായി ലിറോയി സാനെയും ഹാരി കെയ്നും ഗോള്‍ സ്കോര്‍ ചെയ്തു.

https://www.youtube.com/watch?v=E2aY7D0Y0xg

24ാം മിനിറ്റില്‍ ടോണി ക്രൂസിന്‍റെ പ്രതിരോധം പിളര്‍ത്തിയ ഒരു അതി മനോഹരമായ പാസ്സിലൂടെയാണ് വിനീഷ്യസ് ഗോളടിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ 4 മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ബയേണ്‍ മുന്നിലെത്തി.

53ാം മിനിറ്റില്‍ സാനെയുടെ ഗോളില്‍ ബയേണ്‍ സമനില കണ്ടെത്തി. തൊട്ടു പിന്നാലെ ബോക്സില്‍ മുസിയാലയെ ലൂക്കാസ് വാസ്കസ് വീഴ്ത്തിയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഹാരി കെയ്ന്‍ പിഴവുകളില്ലാതെ ബയേണിനു ലീഡ് നല്‍കി.

440132338 990909085733394 7341302009600442354 n

83ാം മിനിറ്റില്‍ റോഡ്രിഗോയെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി വിനീഷ്യസ് ഗോളാക്കിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. മെയ്യ് 9 നാണ് രണ്ടാം പാദ മത്സരം. ഡോര്‍ട്മുണ്ട് – പിഎസ്ജി മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ എതിരാളികള്‍.

Scroll to Top