ഇവാന് 1 കോടി രൂപ പിഴ ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചെയ്തത് ഇങ്ങനെ

ivan vukamanovic

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ കോച്ചായ ഇവാന്‍ വുകമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റ് ഒരു കോടി രൂപ പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനെതിരെയുള്ള പ്ലേ ഓഫ് മത്സരത്തില്‍ റഫറിയുടെ വിവാദ തീരുമാനത്തിനു പിന്നാലെ ഗ്രൗണ്ടില്‍ നിന്നും താരങ്ങള്‍ ഇറങ്ങി പോയിരുന്നു.

ഇതിനു വലിയ പിഴ ശിക്ഷയാണ് ബ്ലാസ്റ്റേഴ്സിനു നേരിടേണ്ടി വന്നത്. ടീമിനു 4 കോടി രൂപ പിഴയും കോച്ച് ഇവാന്‍ വുകമനോവിച്ചിന് 10 മത്സര വിലക്കും 5 ലക്ഷം രൂപയും AIFF അച്ചടക്ക കമിറ്റി വിധിച്ചു. പരിശീലകന്‍റെ തെറ്റ് ചൂണ്ടികാട്ടി, കേരള ബ്ലാസ്റ്റേഴ്സ് ഇവാന്‍ വുകമനോവിച്ചിന് പിഴ ചുമത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

3 സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ഇവാന്‍ വുകമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സിനെ 3 തവണയും പ്ലേയോഫില്‍ എത്തിക്കാന്‍ സാധിച്ചിരുന്നു. ഒരു തവണ റണ്ണറപ്പുമായി. തനിക്ക് ക്ലബ് വിടാന്‍ ഉദ്ദേശവുമില്ലാ എന്ന് പറഞ്ഞ് ഒരു മാസം കഴിയുന്നതിനു മുന്‍പേ ഇവാന്‍ വുകമനോവിച്ച് ബ്ലാസ്റ്റേഴ്സുമായി വേര്‍പിരിഞ്ഞു. അതിന് ടീം മാനേജ്മെന്‍റിന്‍റെ ഈ പിഴ ശിക്ഷയും കാരണമായി എന്നാണ് ആരാധകര്‍ ചൂണ്ടികാട്ടുന്നത്.

Scroll to Top