2021-22 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ഒരു മത്സരം ബാക്കി നില്‍ക്കേയാണ് കേരളാ ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയത്. മുംബൈ സിറ്റിയുടെ അവസാന ലീഗ് മത്സരത്തില്‍ തോല്‍വി നേരിട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ സെമിഫൈനല്‍ പ്രവേശനം എളുപ്പമാക്കിയത്. മുംബൈക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഹൈദരബാദിന്‍റെ വിജയം. അവസാന ലീഗ് മത്സരത്തില്‍ ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പോരാട്ടം.
ലീഗ് മത്സരം അവസാനിച്ചപ്പോള്‍ 20 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റുമായി മുംബൈ അഞ്ചാമതായി. 1 മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സിനു 33 പോയിന്‍റുണ്ട്. നേരത്തെ തന്നെ ജംഷ്ദപൂര്‍, എടികെ മോഹന്‍ ബഗാന്‍, ഹൈദരബാദ് എന്നിവര്‍ യോഗ്യത നേടിയിരുന്നു. രണ്ട് പാദങ്ങളായിട്ടാണ് സെമിഫൈനല്‍ മത്സരങ്ങള്‍. മാര്‍ച്ച് 11, 12, 15, 16 മത്സരങ്ങളിലാണ് സെമിഫൈനല്‍. മാര്‍ച്ച് 20 നാണ് കലാശപോരാട്ടം.
ഇത് മൂന്നാം തവണെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. അവസാനമായി 2016 ലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ടോപ്പ് ഫോറില്‍ എത്തിയത്. പ്രഥമ സീസണിലും ഫൈനലില്‍ എത്തിയെങ്കിലും ഇരു തവണെയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. രണ്ട് തവണെയും എടികെ യായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്.
എന്തായലും മികച്ച ഫോമില്‍ തുടരുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം നേടുമെന്നാണ് ആരാധകരുടെ ഉറച്ച പ്രതീക്ഷ.