വനിതാ ലോകകപ്പില്‍ വിസ്മയ ക്യാച്ച് ; റിട്ടേണ്‍ ക്യാച്ചില്‍ അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

joss return cach

ഐസിസി വനിത ലോകകപ്പില്‍ വിസ്മയ ക്യാച്ചുമായി ഞെട്ടിച്ചിരിക്കുകയാണ് ഓസീസ് താരം ജെസ് ജോനസന്‍. ഇംഗ്ലണ്ടിനെതിരെയുള്ള ത്രിലിങ്ങ് മത്സരത്തിലാണ് ഇടംകൈയ്യന്‍ സ്പിന്നറുടെ റിട്ടേണ്‍ ക്യാച്ച് പിറന്നത്. മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്‍റെ ക്യാച്ചിനു സാക്ഷിയായത്.

310 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്. അപകടകാരിയായ ബ്രണ്ടായിരുന്നു ക്രീസില്‍. അവസാന ഓവറിലെ രണ്ടാം പന്തില്‍ ബൗളറുടെ തലയ്ക്കു മീതെ ശക്തമായി അടിച്ചു. ന്നാല്‍ ജെസ് ജോനസന്‍ ഒറ്റകൈയില്‍ ഒട്ടിച്ചെടുത്ത പോലെ പന്ത് കൈക്കലാക്കി ഏവരെയും ഞെട്ടിക്കുകയായിരുന്നു

ക്യാച്ച് കൈകലാക്കിയ ബോളര്‍ കൈകള്‍കൊണ്ട് മുഖം മറച്ച് അത്ഭുതപ്പെട്ട് നിന്നു. 25 റണ്‍ നേടിയ ബ്രണ്ട് ചിരിച്ചുകൊണ്ടാണ് ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങിയത്.

മത്സരത്തില്‍ 12 റണ്‍സിനു ഓസ്ട്രേലിയ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ റാച്ചേല്‍ ഹേയ്‌നസിന്‍റെ സെഞ്ചുറിയില്‍ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 310 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ നാടലീ സൈവര്‍ 85 പന്തില്‍ 13 ബൗണ്ടറികളോടെ 109 റണ്‍സും ടാമി ബ്യൂമോണ്ട് 74ഉം ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് 40ഉം റണ്‍സെടുത്തെങ്കിലും ടീമിന് വിജയത്തില്‍ എത്താന്‍ കഴിഞ്ഞില്ലാ.

Read Also -  3 പന്തിൽ സഞ്ജു ഡക്ക്. ടീം സെലക്ഷന് ശേഷം ബാറ്റിങ്ങിൽ പരാജയം.
Scroll to Top