സാഹയെ ഭീക്ഷണിപ്പെടുത്തിയത് ആര് ? ഒടുവില്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെ രംഗത്ത്

Wriddhiman Saha Boria Majumdar

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം വൃദ്ദിമാന്‍ സാഹയാണ് തലകെട്ടുകളില്‍ ഇടം പിടിച്ചത്. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയതിനും അഭിമുഖം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഭീക്ഷണിപ്പെടുത്തിയെന്നും കാരണത്താല്‍ വൃദ്ദിമാന്‍ സാഹയെ ചുറ്റിപറ്റി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സാഹയെ ഭീക്ഷണിപ്പെടുത്തുന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ വന്‍ പിന്തുണയാണ് സാഹക്ക് ലഭിച്ചത്. മുന്‍ താരങ്ങളടക്കം ഈ വിഷയത്തില്‍ ഉടനടി നടപടി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

തന്നെ ഭീക്ഷണിപ്പെടുത്തിയത് ആരാണ് എന്ന് ബിസിസിഐയോട് വൃദ്ദിമാന്‍ സാഹ ശനിയാഴ്ച്ച വിവരിച്ചു. ഈ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ ബിസിസിഐ 3 അംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. താന്‍ ഈ മാധ്യമപ്രവര്‍ത്തകന്‍റെ പേര് പറയില്ലാ എന്ന് സാഹ നിലപാട് എടുത്തിരുന്നു.

20220306 082623

ഇപ്പോഴിതാ ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ തന്നെ ട്വിറ്ററില്‍ വീഡിയോയുമായി എത്തി. സീനിയര്‍ മാധ്യമപ്രവര്‍ത്തകനായ ബോറിയ മജുംദാര്‍ ആണ് എത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രോഹിത് ശര്‍മ്മ തുടങ്ങി അനേകം താരങ്ങളെ അഭിമുഖം നടത്തിയട്ടുള്ള സീനിയര്‍ വ്യക്തിയാണ് ബോറിയ

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

ഇപ്പോഴിതാ ബോറിയ തന്നെ വന്ന് തന്‍റെ ഭാഗം എല്ലാവരെയും അറിയിക്കുകയാണ്. അത് വ്യാജമായ സ്ക്രീന്‍ഷോട്ടുകളാണ് എന്നും വ്യാജ കഥകളാണ് പ്രചരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചു.

Scroll to Top