മലയാളിതാരം സഹൽ അബ്ദുൽ സമദിൻ്റെ ഗോളിൽ സെമിഫൈനലിലെ ആദ്യ പാദത്തിൽ ജംഷഡ്പൂർ എഫ് സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിലെ മുപ്പത്തിയെട്ടാം മിനിറ്റിലായിരുന്നു ഗോൾ നേടിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്നു നടക്കുന്ന രണ്ടാംപാദ സെമി ഫൈനലിൽ സമനില നേടിയാൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ പ്രവേശിക്കാം.
ലീഡ് വർദ്ധിപ്പിക്കാനും ജംഷഡ്പൂർ എഫ് സിയെ ഗോൾ അടുപ്പിക്കാതിരിക്കാനും ഉള്ള ശ്രമത്തിൽ ആയിരിക്കും ബ്ലാസ്റ്റേഴ്സ്. ഒരു ഗോളിൻ്റെ ലീഡ് വലിയ ആശ്വാസം ആകില്ല ഒരിക്കലും. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചാൽ ആ മഞ്ഞക്കടൽ കാണാൻ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ച്.
കോച്ചിൻ്റെ വാക്കുകളിലൂടെ..
“ശരിയാണ് ഫൈനലിലെത്താൻ ഇത് ഞങ്ങൾക്ക് ഒരു തരത്തിലുള്ള അധികം പ്രചോദനം നൽകുന്നു. അവസാനമായി ഞങ്ങൾ നോക്കൗട്ട് ഘട്ടത്തിൽ കളിക്കുമ്പോൾ രണ്ട് ഗെയിമുകളിലും ഫലങ്ങൾ എങ്ങനെ സമീപിക്കാമെന്നും നേടാമെന്നും ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഫൈനലിലേക്ക് യോഗ്യത നേടാനുള്ള മികച്ച അവസരമാണ് നമുക്കുള്ളത്. ഞങ്ങൾ ഫൈനലിൽ എത്തിയാൽ സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ജംഷഡ്പൂർനെതിരെ തീർച്ചയായും ഞങ്ങൾ പരമാവധി ശ്രമിക്കും.”
” കാരണം ആരാധകരിൽ നിന്നുള്ള അത്തരം പിന്തുണയും ഊർജ്ജവും ഞങ്ങൾക്ക് അധിക പ്രചോദനം നൽകുന്നു. കൊച്ചിയിൽ നിന്നും കേരളത്തിൽ നിന്നുള്ള ഈ വീഡിയോകൾ എല്ലാം കാണുമ്പോൾ അത് വലിയൊരു വികാരവും സന്തോഷവുമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ വിധേയമായി കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണ്ടതുണ്ട്.”
ഫൈനൽ മത്സരത്തിന് വേണ്ടി ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആണെന്നറി ഞ്ഞപ്പോൾ ഇവാൻ പറഞ്ഞ മറുപടി ആണിത്.
സീസൺ തുടങ്ങുന്ന സമയത്ത് ഞങ്ങളിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നും. അവിടെനിന്ന് ഞങ്ങൾ സെമിയിലെത്തി എന്നും ഇവാൻ പറയുന്നു. കഴിഞ്ഞ സീസണിൽ നേടിയതിനേക്കാൾ ഇരട്ടി ഗോൾ തവണ നേടിയിട്ടുണ്ട്. ഗോവിന്ദ് ബുദ്ധിമുട്ടുകൾ മറികടന്ന് സെമിയിലെത്തിയ ഇ ടീം കയ്യടി അർഹിക്കുന്നുണ്ടെന്നും ഇവാൻ പറഞ്ഞു.