അവനെ പോലെ മത്സരങ്ങൾ മനസ്സിലാക്കുന്ന മറ്റാരും ഇല്ല. യുവ താരത്തെ പ്രശംസിച്ച് രോഹിത് ശർമ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയിച് ഇന്ത്യ അപരാജിത കുതിപ്പ് തുടരുകയാണ്. ശ്രീലങ്കക്കെതിരെ നടന്ന രണ്ടാമത്തെ പിങ്ക് ബോൾ ടെസ്റ്റിൽ 238 റൺസിനായിരുന്നൂ ഇന്ത്യൻ ടീം വിജയിച്ചത്. ഒന്നാമത്തെ ടെസ്റ്റിൽ 222 റൺസിനും ഇന്നിംഗ്സിനും ആയിരുന്നു ഇന്ത്യയുടെ വിജയം. ടെസ്റ്റ് പരമ്പരക്ക് മുൻപേ ടീ-20 സീരീസും ഇന്ത്യ തൂത്തുവാരിയിരുന്നു.

രോഹിത് ശർമയും വിരാട് കോഹ്ലിയും പ്രതീക്ഷക്ക് ഒത്ത് ഉയരാതിരുന്നപ്പോൾ ഋഷബ് പന്തും,ശ്രേയസ് അയ്യരും മികച്ച കളി പുറത്തെടുത്തു.ഋഷബ് പന്ത് പ്ലേയർ ഓഫ് ദ സീരീസും,ശ്രേയസ് അയ്യർ അവസാന ടെസ്റ്റ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും ആയി. ടെസ്റ്റ് സീരീസിനു മുൻപു നടന്ന ടി20 സീരീസിൽ ശ്രേയസ് അയ്യർ ആയിരുന്നു പ്ലെയർ ഓഫ് ടൂർണമെൻറ്.

Shreyas Iyer 1 1024x576 1ഇപ്പോഴിതാ പന്തിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ. പന്തിന് ഓരോ മത്സരങ്ങളും മനസിലാക്കാനുള്ള കഴിവുണ്ട് എന്നാണ് താരം പറഞത്.
185 റൺസ് ആണ് ഈ സീരീസിൽ പന്ത് നേടിയത്. 28 പന്തിൽ അർദ്ധസെഞ്ച്വറി നേടി ടെസ്റ്റിലെ ഇന്ത്യക്കാരൻ്റെ വേഗതയേറിയ അർദ്ധസെഞ്ച്വറി താരം കരസ്ഥമാക്കി.

rishab


രോഹിത് ശർമയുടെ വാക്കുകളിലൂടെ..
“ഋഷഭ് പന്ത് ആണ് വിക്കറ്റ്കീപ്പർ. അതുകൊണ്ട് തന്നെ അവനെപ്പോലെ മത്സരത്തെ വിലയിരുത്താൻ കെൽപ്പുള്ള മറ്റൊരു താരവും ഇല്ല. കീപ്പർ ആവുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. അതോടൊപ്പം മത്സരത്തെ മനസ്സിലാക്കുക എന്നത് വലിയ കാര്യമാണ്. സ്പിന്നർമാരുടെ ടേണും ബൗൺസും എല്ലാം കൃത്യമായി മനസ്സിലാക്കുന്നു. പേസർമാർ പന്തെറിയുമ്പോൾ റിവേഴ്സ് സ്വിങ്ങും പന്തിൻ്റെ ചലനവും എല്ലാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇതെല്ലാം എനിക്ക് ലഭിക്കുന്നതും കാണാൻ കഴിയുന്നതും ഋഷബിലാണ്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് ഫീൽഡിൽ ഞങ്ങൾ സംസാരിക്കാറുണ്ട്. അവസാന സീസണിൽ അവൻ ഫ്രാഞ്ചൈസിയെ നയിച്ചത് നോക്കുക. മത്സരത്തെ കുറിച്ച് വ്യക്തമായ പദ്ധതി അവനുണ്ട്.

8ba60e03 d69a 453a 9e30 e90672a2b771

മത്സരത്തിനിടെ അവനോട് നിർദ്ദേശങ്ങൾ ചോദിക്കാറുണ്ട്. എന്താണ് സംഭവിക്കുക എന്നത് അഭിപ്രായവും ചോദിക്കാറുണ്ട്. എവിടെയാണ് ബാറ്റ്സ്മാൻമാൻ്റെ ദൗർബല്യം എന്നും എവിടെയാണ് പ്രതിരോധിക്കുന്നത് എല്ലാം അവൻ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അവനോട് കളത്തിൽ കൂടുതൽ സംസാരിക്കുന്നു. അശ്വിൻ ജഡേജ അക്ഷർ എന്നിവർക്കെതിരെ എല്ലാം ഏറെ നാളുകളായി അവൻ കീപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ബൗളിംഗ് ശക്തിയെക്കുറിച്ച് അവന് വ്യക്തമായ അറിവ് ഉണ്ട്. കാര്യങ്ങളെ മനസ്‌സിലാക്കുക മാത്രമല്ല ടെസ്റ്റിൽ മികച്ച പ്രകടനം നടത്തി മുന്നോട്ടു പോകാനും അവന് സാധിക്കുന്നു. ഇപ്പോൾ വലിയ ആത്മവിശ്വാസം അവനുണ്ട് ഇത് ടീമിന് ഗുണം ചെയ്യുന്നു.”- രോഹിത് ശർമ പറഞ്ഞു.