ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ ഹൈദരാബാദിനെ എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് തോറ്റത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ സമനിലയിൽ തുടർന്ന് പെനാൽറ്റി യിലേക്ക് മത്സരം നീങ്ങുകയായിരുന്നു. കേരളബ്ലാസ്റ്റേഴ്സ് എടുത്ത നാലിൽ മൂന്ന് കിക്കുകളും ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണി തടുത്തു.
ഇപ്പോഴിതാ മത്സരശേഷം മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. തങ്ങൾക്ക് ഈ സീസണിൽ അഭിമാനിക്കാൻ ധാരാളം ഉണ്ടെന്നാണ് കോച്ച് പറഞ്ഞത്.
കോച്ചിൻ്റെ വാക്കുകളിലൂടെ.. “ഈ സീസണിൽ ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. ഞങ്ങൾക്ക് ലഭിച്ച പിന്തുണയിൽ നിന്നും പുഞ്ചിരിയിൽ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തത് ഞങ്ങൾ നേടി. അതിൽ ഞാൻ സന്തോഷിക്കുന്നു.” ആദ്യപകുതി അതി ഗംഭീരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ചില നിമിഷങ്ങളിൽ നിരാശപ്പെടുത്തി. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
“ഞങ്ങളുടെ ഗെയിമിൽ ഞങ്ങൾ ഉപയോഗിക്കുന്ന ഒരു വശം ആണിത്. ഞങ്ങൾ ഇത് എല്ലായ്പ്പോഴും ഉപയോഗിക്കുന്നത് പോലെയല്ല. കഴിഞ്ഞ 15 മുതൽ 20 ദിവസങ്ങളിൽ ഗോവയിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ഇപ്പോൾ ഗോവ വളരെ ഹ്യുമിഡിറ്റി ഉള്ള ഇടമായി മാറിയിരിക്കുന്നു. ആദ്യപകുതിയിൽ ഞങ്ങൾ മികച്ച ടീം ആയിരുന്നു.
ഞങ്ങളുടെ പാസ്സിങ്ങിനൊപ്പം പന്ത് നന്നായി കൈകാര്യം ചെയ്യുകയും തുടർന്ന് ഞങ്ങൾക്ക് രണ്ട് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. പക്ഷേ ഇത്തരം ഗെയിമിൽ കളിക്കുമ്പോൾ അതിൻറെ ഫലങ്ങൾ ഒരു ഗോളിന് തീരുമാനിക്കപ്പെടുമെന്ന് ഞങ്ങൾക്കറിയാം. ഫൈനലിൽ ശക്തമായ ടീമിനെതിരെ കളിക്കുമ്പോൾ, ഒരു ഗോളിന് എല്ലാം തീരുമാനിക്കപ്പെടാം. പകരം താരങ്ങളെ ഉപയോഗിച്ച് ഞങ്ങൾ പുതിയ ചില കാര്യങ്ങൾ പരീക്ഷിച്ചു. പക്ഷേ അത് കൃത്യമായി പ്രവർത്തിച്ചില്ല.”-ഇവാൻ പറഞ്ഞു.