വാർത്തകളിൽ എന്നും നിറഞ്ഞ നിൽക്കുന്ന ഒരു ആരാധക കൂട്ടമാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ. വെറുതെ വന്ന് തങ്ങളുടെ ടീമിന് പിന്തുണ നൽകി തിരിച്ചു പോയിട്ടില്ല ജപ്പാൻ ആരാധകർ വാർത്തകളിൽ ഇടം നേടിയത്. മറിച്ച് കളി കാണാൻ വന്നതിനു ശേഷം തങ്ങൾ ഇരുന്ന സ്റ്റേഡിയം പരിപാലിച്ച് വൃത്തിയാക്കി മടങ്ങി പോകുന്നതാണ് ജപ്പാനീസ് സംസ്കാരം.
ഇപ്പോൾ ഇതാ അതേ പ്രവർത്തിയിലൂടെ വീണ്ടും ഫുട്ബോൾ ലോകത്തിൻ്റെ കൈയ്യടികൾ നേടിയിരിക്കുകയാണ് ജപ്പാൻ ആരാധകർ. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലാണ് ജപ്പാൻ ആരാധകർ തങ്ങളുടെ സംസ്കാരം ലോകത്തിന് മുൻപിൽ തുറന്നു കാണിച്ചത്. ഖത്തർ- ഇക്വഡോർ രാജ്യങ്ങൾ ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിലാണ് ജപ്പാൻ ആരാധകർ കളി കാണാൻ വന്നതിനുശേഷം സ്റ്റേഡിയം വൃത്തിയാക്കി മടങ്ങിപ്പോയത്.
സമുറായിസ് എന്ന ആരാധക കൂട്ടമാണ് കളി കണ്ടതിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കി മടങ്ങിപ്പോയത്. ഒരു ഖത്തർ വ്ലോഗറാണ് ജപ്പാനീസ് ആരാധകർ ഗ്യാലറിയിലെ മാലിന്യങ്ങൾ മുഴുവൻ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ ലോകത്തിനു മുമ്പിൽ കാണിച്ചത്. വീഡിയോയിൽ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ഖത്തർ വ്ലോഗർ ജപ്പാനീസ് ആരാധകരോട് ചോദിക്കുന്നുണ്ട്.”ഞങ്ങൾ ജപ്പാനീസ് ആരാധകരാണ്. ഞങ്ങൾ ഒരിക്കലും ഞങ്ങൾക്ക് മുന്നിലുള്ളത് മോശമാക്കിയിട്ട് മടങ്ങാറില്ല.”- ഇതായിരുന്നു ആരാധകർ നൽകിയ മറുപടി.
ലോകകപ്പിലെ ശക്തമായ ഗ്രൂപ്പിലാണ് ജപ്പാൻ ഇപ്രാവശ്യം. മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ജർമ്മനി കോസ്റ്റാറിക്ക എന്നിവരോടൊപ്പം ഗ്രൂപ്പ് ഇ-യിലാണ് ടീമിൻ്റെ ഇത്തവണത്തെ സ്ഥാനം. ഏതെങ്കിലും ഏഷ്യൻ ടീം രണ്ടാം ഗ്രൗണ്ടിൽ കടക്കുന്നുണ്ടെങ്കിൽ അത് ജപ്പാൻ ആയിരിക്കും എന്നാണ് എല്ലാ ഫുട്ബോൾ വിദഗ്ധരുടെയും നിരീക്ഷണം.