അവന്‍ കളിക്കേണ്ടതായിരുന്നു. ചില കാരണങ്ങളാല്‍ അതിനു കഴിഞ്ഞില്ലാ. വെളിപ്പെടുത്തലുമായി ഹര്‍ദ്ദിക്ക്.

sanju samson in america

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പര മഴ ഏറ്റെടുത്തപ്പോള്‍ രണ്ടാം മത്സരം വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ മൂന്നാം മത്സരം സമനിലയിലായി.

ഐസിസി ടി20 ലോകകപ്പിനു ശേഷം വമ്പന്‍ മാറ്റങ്ങള്‍ ടീമില്‍ വരുത്തുന്നതിനാല്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ പരമ്പര നോക്കി കണ്ടത്. ആരാധകരുടെ പ്രിയ താരമായ സഞ്ചു സാംസണിനെയും യുവ ബൗളര്‍ ഉമ്രാന്‍ മാലിക്കിനും പ്ലേയിങ്ങ് ഇലവനില്‍ അവസരം ലഭിച്ചില്ലാ.

Sanju Samson Reuters 1 x 1

“പുറത്ത് പറയുന്ന കാര്യങ്ങള്‍ ഞങ്ങളെ ബാധിക്കില്ല. ഇത് എന്റെ ടീമാണ്, പരിശീലകനുമായി ചർച്ച ചെയ്തതിന് ശേഷം ഞാൻ മികച്ച ടീമിനെ തിരഞ്ഞെടുക്കും. ആവശ്യത്തിന് സമയമുണ്ട്. എല്ലാവർക്കും അവരുടെ അവസരങ്ങൾ ലഭിക്കും, അവർ അങ്ങനെ ചെയ്യുമ്പോൾ, അത് ഒരു നീണ്ട അവസരമായിരിക്കും. ഇതൊരു ചെറിയ പരമ്പരയായിരുന്നു, കൂടുതൽ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കളിക്കാരെ പരീക്ഷിക്കാമായിരുന്നു ” മത്സര ശേഷം ഹര്‍ദ്ദിക്ക് പാണ്ട്യ പറഞ്ഞു.

” ആർക്കെങ്കിലും മറ്റെന്തെങ്കിലും തോന്നുകയാണെങ്കിൽ, എന്നോട് ചാറ്റ് ചെയ്യാൻ എന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും. അവരുടെ വികാരങ്ങൾ ഞാൻ മനസ്സിലാക്കുന്നു. സഞ്ജു സാംസൺ ഒരു ദൗർഭാഗ്യകരമായ കേസാണ്. ഞങ്ങൾക്ക് അവനെ കളിപ്പിക്കേണ്ടിയിരുന്നു എന്നാല്‍ ചില തന്ത്രപരമായ കാരണങ്ങളാൽ ഞങ്ങൾക്ക് കഴിഞ്ഞില്ല. ” ഹര്‍ദ്ദിക്ക് വെളിപ്പെടുത്തി.

See also  സഞ്ജു രോഹിതിനെ പോലെയുള്ള നായകൻ. എല്ലാവരെയും സുരക്ഷിതരാക്കുന്നു. ജൂറൽ പറയുന്നു..

2022 ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പാണ്ഡ്യ പന്തെറിഞ്ഞെങ്കിലും ന്യൂസിലൻഡിനെതിരെ ഒരു പന്ത് പോലും എറിഞ്ഞില്ല. ഇന്ത്യയുടെ ആറാമത്തെ ബൗളിംഗ് ഓപ്ഷന്‍ ലഭിക്കാൻ ആഗ്രഹിച്ചതിനാലാണ് താൻ ബൗൾ ചെയ്യാത്തതിന് കാരണമെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. രണ്ടാം ടി20യിൽ നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ഹൂഡ മൂന്നാം മത്സരത്തിൽ ഒരു ഓവർ എറിഞ്ഞിരുന്നു

Scroll to Top