ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് E പോരാട്ടത്തില്‍ ജര്‍മ്മനിയെ അട്ടിമറിച്ച് ജര്‍മ്മനി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍റെ വിജയം. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് വമ്പന്‍ തിരിച്ചു വരവാണ് ജപ്പാന്‍ നടത്തിയത്.
മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടേ ജപ്പാന്‍, ജര്‍മ്മന്‍ പോസ്റ്റില്‍ ഗോളെത്തിച്ചെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയര്‍ന്നു. പിന്നീട് മധ്യത്തില്‍ പന്ത് കൈവശം വച്ച് ആക്രമിക്കലായിരുന്നു ജര്‍മ്മനിയുടെ രീതി. പല തവണ പന്ത് കൈവശം വച്ച് ആക്രമിച്ച ജര്‍മ്മനി ജപ്പാന്‍ ബോക്സില്‍ എത്തിയെങ്കിലും ഏഷ്യന്‍ ടീമിന്‍റെ ഡിഫന്‍സ് ഭേദിക്കാനായില്ലാ.
31ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടേയാണ് ജര്‍മ്മനി ഗോളടിച്ചത്. പെനാല്‍റ്റി ബോക്സില്‍ ജര്‍മ്മന്‍ താരത്തെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗുണ്ടോഗന്‍ ഗോളാക്കി മാറ്റി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ കായ് ഹവേര്‍ട്ട്സ് ഗോളടിച്ചെങ്കിലും ഓഫ് സൈഡായി.
കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ജപ്പാന്‍ മുന്നേറാന്‍ ശ്രമിച്ചെങ്കിലും റുഡിഗര്‍ പാറപോലെ ഉറച്ച് നിന്നതോടെ ഗോളുകള്‍ വിണില്ലാ. രണ്ടാം പകുതിയില്‍ ജര്‍മ്മനിയുടെ തുടര്‍ച്ചയായ ഗോള്‍ ശ്രമങ്ങള്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടു. അതിനു മുന്‍പേ ജപ്പാന്‍റെ ശ്രമങ്ങള്‍ ലക്ഷ്യം തെറ്റിയതിനാല്‍ ഗോളായി മാറിയിരുന്നില്ലാ.
75ാം മിനിറ്റിലാണ് ജപ്പാന്‍റെ സമനില ഗോള്‍ എത്തിയത്. പകരക്കാരനായി നാലു മിനിറ്റനകം റിറ്റ്സു ഡാന്‍ നിറയൊഴിച്ചു. മിനിറ്റുകള്‍ക്കം വീണ്ടും ജര്‍മ്മനിയെ ജപ്പാന്‍ ഞെട്ടിച്ചു. ഹൈ ബോള്‍ പിടിച്ചെടുത്ത അസാനോ ന്യൂയറെ ഭേദിച്ച് ജപ്പാനെ ലീഡ് നേടി കൊടുക്കുകയായിരുന്നു.
ഇതിനു ശേഷം നന്നായി പ്രതിരോധിച്ച ജപ്പാന്‍ നിര പിന്നീട് ഗോള്‍ വഴങ്ങാന്‍ അനുവദിച്ചില്ലാ. ഏഴ് എക്സ്ട്രാ ടൈമും മനോഹരമായി കളിച്ച ജപ്പാന്‍ ആവേശ വിജയം സ്വന്തമാക്കി.