സഞ്ജുവിന് പകരം ശ്രേയസ് അയ്യരിനെ ഇറക്കിയപ്പോൾ ഇന്ത്യ പാഠം പഠിക്കില്ലെന്ന കാര്യം മനസ്സിലായെന്ന് മുൻ ഇന്ത്യൻ താരം.

image editor output image979299992 1669187512435

ന്യൂസിലാൻഡിനെതിരായ മൂന്നു മത്സരങ്ങൾ അടങ്ങിയ 20-20 പരമ്പര ഇന്ത്യ വിജയിച്ചു.1-0 ത്തിനാണ് ഇന്ത്യയുടെ പരമ്പര വിജയം. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 9 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു മഴ പെയ്തത്. തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലെ ടീമിൽ നിന്നും മുതിർന്ന താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ അണിനിരത്തി ഹർദിക് പാണ്ഡ്യ നയിച്ച ടീമാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കളിച്ചത്. പരമ്പരയിലെ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് അവസരം നൽകിയിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കാൻ സ്ഥാനം ലഭിച്ചില്ല. ഉമ്രാൻ മാലിക്, ശുബ്മാൻ ഗിൽ എന്നിവർക്കും പരമ്പരയിൽ അവസരം ലഭിച്ചില്ല. അവസാന മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് പകരം ഹർഷൽ പട്ടേലിനെ ഇറക്കിയതാണ് ഇന്ത്യ ഈ പരമ്പരയിൽ വരുത്തിയ ആകെയുള്ള മാറ്റം.

images 51

പരമ്പരയിൽ സഞ്ജുവിന് പകരം ശ്രേയസ് അയ്യരിന് അവസരം നൽകിയതിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ധോഡ ഗണേഷ്.”സഞ്ജുവിന് പകരം ശ്രേയസ് അയ്യരിനെ ഉൾപെടുത്തിയതോടെ തെറ്റുകളിൽ നിന്നും ഇന്ത്യ ഒരിക്കലും പാഠം പഠിക്കില്ലെന്നും, 20-20 ഫോർമാറ്റിനോടുള്ള ഇന്ത്യയുടെ മനോഭാവം മാറിലെന്നും മനസ്സിലായി.”- ഇതായിരുന്നു മുൻ ഇന്ത്യൻ താരം പറഞ്ഞത്.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

മത്സര ശേഷമുള്ള വാർത്ത സമ്മേളനത്തിൽ എന്തുകൊണ്ടാണ് സഞ്ജു കളിക്കാതെ ഇരുന്നതെന്ന് നായകൻ ഹർദിക് പാണ്ഡ്യ പറഞ്ഞു.”സഞ്ജു കളിക്കണമെന്ന് ആഗ്രഹുണ്ടായിരുന്നു.പക്ഷേ ചില കാരണങ്ങളാൽ അതിന് പറ്റിയില്ല.

Sanju Samson Reuters 1 x 2

അവരുടെ സാഹചര്യം എന്താണെന്ന് എനിക്ക് അറിയാം.ഒരു ക്രിക്കറ്റർ എന്ന നിലയിൽ അത് ബുദ്ധിമുട്ടാണ്.ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയിട്ടും കളിക്കാൻ അവസരം ലഭിക്കാതെയുള്ള അവസ്ഥ വളരെയധികം ബുദ്ധിമുട്ടാണ്. എനിക്ക് എന്താണ് പറയാൻ തോന്നിയത് അത് പറയാം. പക്ഷേ അത് വെറും വാക്കുകളാകും. ഈ സാഹചര്യം നേരിടുക ബുദ്ധിമുട്ടാണ്. എന്നാൽ ഞാൻ നായകൻ ആയിരിക്കുമ്പോൾ എന്നോട് വന്ന് ബുദ്ധിമുട്ടുകൾ പറയാനും അവരുടെ അവസ്ഥകൾ പറയാനും സാഹചര്യമുണ്ടാകും. എനിക്ക് അതൊരു പ്രശ്നമുള്ള കാര്യമായി തോന്നുന്നില്ല. കാരണം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹമുള്ള ഒരാളാണ് ഞാൻ. പുറത്തുനിന്നും ആളുകൾ പറയുന്നത് ഒന്നും കാര്യമില്ല. ഇത് എൻ്റെ ടീമാണ്. ഞാനും പരിശീലകനും ചേർന്ന് മികച്ചതിനെയാണ് തിരഞ്ഞെടുക്കുക. എല്ലാവർക്കും അവസരം ലഭിക്കും.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.

Scroll to Top