ഇന്നലെയായിരുന്നു ലോകകപ്പിലെ സ്പെയിൻ ജപ്പാൻ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ച ഗ്രൂപ്പ് ചാമ്പ്യൻമാരായി ജപ്പാൻ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെയും സ്പെയിനിനേയും തോൽപ്പിച്ചാണ് ജപ്പാൻ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്.
ഇന്നലെ ജപ്പാൻ സ്പെയിനിനെ പരാജയപ്പെടുത്തിയതോടെ ജർമ്മനി ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. അതിനിടയിൽ ഇന്നലെ ജപ്പാൻ നേടിയ രണ്ടാമത്തെ ഗോൾ അനുവദിച്ചതിനെതിരെ വലിയ വിവാദങ്ങളാണ് ഉയരുന്നു വരുന്നത്. വാർ നോക്കി ഗോൾ വിധിച്ചപ്പോൾ അത് തെറ്റായ തീരുമാനം ആയിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. മുകളിൽ നിന്നുമുള്ള ക്യാമറ ആങ്കിൾ ആണ് വാർ നോക്കുമ്പോൾ ചെക്ക് ചെയ്യുക.
അങ്ങനെ പരിശോധിച്ചപ്പോൾ പന്ത് ലൈൻ കടന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. എന്നാൽ രണ്ട് ഭാഗത്തുനിന്നും നോക്കുമ്പോൾ പന്ത് പുറത്ത് പോയ പോലെയാണ് തോന്നുക. വാറിൽ പരിഗണിക്കുക പന്തിന്റെ മുകളിൽ നിന്നുമുള്ള കാഴ്ച മാത്രമാണ്. വാർ ചെക്ക് ചെയ്യുമ്പോൾ ആ ദൃശ്യം കാണികളെ കാണിക്കേണ്ടതില്ല എന്നതുകൊണ്ടാണ് തൽസമയം റിപ്ലൈ കാണുമ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ വിവാദ ഗോളാണ് ജപ്പാന്റെ ലോകകപ്പ് ജീവന് വഴിവെച്ചത്.
ഈ ഗോൾ അനുവദിച്ചില്ലായിരുന്നെങ്കിൽ മത്സരം സമനിലയിൽ അവസാനിക്കുകയും ജപ്പാൻ ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്യുമായിരുന്നു. അങ്ങനെ വന്നാൽ സ്പെയിനിന്റെ കൂടെ ജർമ്മനി യോഗ്യത നേടുമായിരുന്നു. ജപ്പാന്റെ ചരിത്രങ്ങളിലെ മറക്കാനാകാത്ത ലോകകപ്പ് ആയിരിക്കും ഇത്.