ഇത്തവണ ലേലത്തിന് 991 താരങ്ങൾ! പകുതി വിലക്ക് രഹാനെ

images 2022 12 02T141352.084

കൊച്ചിയിൽ വച്ച് ഈ മാസം 23നാണ് ഐപിഎൽ താരലേലം നടക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് 991 കളിക്കാർ ആണെന്ന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള 21 കളിക്കാരാണ് ഉള്ളത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഒരു ഇന്ത്യൻ താരം പോലും ഇല്ല. ഇത് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമാണ്. വിദേശ താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ളവരുടെ പട്ടികയിൽ മുഴുവനും.


ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്ക്സ്,സാം കറൺ, ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ തുടങ്ങിയവരാണ് ഈ പട്ടികയിലെ പ്രമുഖർ. അതേസമയം ഓസ്ട്രേലിയൻ സൂപ്പർതാരങ്ങളായ മാര്‍നസ് ലബ്യുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവർ ലേലത്തിന് വേണ്ടി രജിസ്റ്റർ ചെയ്തില്ല. ഇത്തവണ നടക്കുന്നത് മിനി ലേലമാണ്. 19 ഇന്ത്യൻ കളിക്കാരാണ് ലേലത്തിന് ഉള്ളത്. ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ ആയിരുന്ന അജിങ്ക്യ രഹാനെ, ബൗളർ ഇഷാന്ത് ശർമ എന്നിവർ തങ്ങളുടെ വില കുറച്ചു. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ നയിച്ച മായങ്ക് അഗർവാളും ലേലത്തിനുണ്ട്.

images 2022 12 02T141356.816

ഒരു കോടി അടിസ്ഥാനവിലയുള്ളവര്‍

മാര്‍ക്ക് ചാപ്പ്മാന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്‍ഡ്രി, ടോം ലാതം,റോസ്റ്റണ്‍ ചേസ്, റഖീം കോണ്‍വാള്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹുസൈന്‍, ഡേവിഡ് വീസ്സെ,മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍, മോയ്‌സസ് ഹെന്‍ഡ്രിക്‌സ്, ആന്‍ഡ്രു ടൈ, ജോ റൂട്ട്, ലൂക്ക് വുഡ്, മൈക്കല്‍ ബ്രേസ്വെല്‍,കുശാല്‍ പെരേര, റോസ്റ്റണ്‍ ചേസ്, റഖീം കോണ്‍വാള്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹുസൈന്‍, ഡേവിഡ് വീസ്സെ.

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.
images 2022 12 02T141421.973

1.5 കോടി അടിസ്ഥാനവിലയുള്ളവര്‍

ഡേവിഡ് മലാന്‍, ജേസണ്‍ റോയ് (എല്ലാവരും ഇംഗ്ലണ്ട്), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്),ഹാരി ബ്രൂക്ക്, വില്‍ ജാക്‌സ്, വില്‍ ജാക്‌സ്, ഡേവിഡ് മലാന്‍, ജേസണ്‍ റോയ്,റിലേ മെറെഡിത്ത്, ജൈ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ (എല്ലാവരും ഓസ്‌ട്രേലിയ), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദശ്),

രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങൾ

ക്രിസ് ലിന്‍ (ഓസ്‌ട്രേലിയ), ടോം ബാന്റണ്‍ (ഇംഗ്ലണ്ട്), സാം കറെന്‍ (ഇംഗ്ലണ്ട്), ക്രിസ് ജോര്‍ഡന്‍ (ഇംഗ്ലണ്ട്), ടൈമല്‍ മില്‍സ്(ഇംഗ്ലണ്ട്),ജിമ്മി നീഷാം (ന്യൂസിലാന്‍ഡ്), കെയ്ന്‍ വില്ല്യംസന്‍ (ന്യൂസിലാന്‍ഡ്), റൈലി റൂസ്സോ (സൗത്താഫ്രിക്ക), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (സൗത്താഫ്രിക്ക),നതാന്‍ കൂള്‍ട്ടര്‍ നൈല്‍ (ഓസ്‌ട്രേലിയ), കാമറോണ്‍ ഗ്രീന്‍ (ഓസ്‌ട്രേലിയ), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ),ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക), നിക്കോളാസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡീസ്), ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്).

Scroll to Top