ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിൻറെ ഏറ്റവും മികച്ച സീസൺ ആണ് ഇപ്രാവശ്യത്തെത്. ഇതുവരെ കളിച്ച സീസണുകളിൽ കണ്ട കേരള ബ്ലാസ്റ്റേഴ്സിനെ അല്ല ഇപ്രാവശ്യം ആരാധകർ കണ്ടത്. ഐഎസ്എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ പോയിൻ്റും ഏറ്റവും കൂടുതൽ വിജയവും നേടിയത് ഈ സീസണിൽ ആയിരുന്നു. ഇതിനെല്ലാം നന്ദി പറയേണ്ടത് കോച്ച് ഇവാനാണ്. വളരെ മികച്ച ഒരു ടീമിനെ തന്നെയാണ് ഇവാൻ ആരാധകർക്ക് സമ്മാനിച്ചത്.
ഒരു സമനില അകലെ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ സെമി പ്രവേശനം. നിർണായക മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സെമി പ്രവേശനത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്.
ഇപ്പോഴിതാ ടീമിലെ മുഖ്യ ഘടകങ്ങൾ ആയ പ്രതിരോധനിര താരം ഹോർമിപാം, മിഡ്ഫീൽഡർ പൂട്ടിയ എന്നിവരെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് ഇവാൻ.
ഇന്നലെ ആയിരുന്നു ബഹ്റൈനിൽ വച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ 38 അംഗ സാധ്യത സ്ക്വാഡിനെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. അതിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുൽ സമദ് സ്ഥാനം പിടിച്ചിരുന്നു എങ്കിലും പൂട്ടിയക്കും ഒന്നും സ്ഥാനമുണ്ടായിരുന്നില്ല. ഇരുവർക്കും സ്ഥാനം ലഭിക്കാത്തതിനെക്കുറിച്ച് കുറിച്ച് ചോദിച്ചപ്പോൾ കോച്ചിൻ്റെ മറുപടി ഇങ്ങനെ ആയിരുന്നു. അതിൽ തനിക്ക് അഭിപ്രായമില്ല എന്നും അതെല്ലാം ഫെഡറേഷൻ്റെയും ഇന്ത്യൻ കോച്ചിൻ്റെയും തീരുമാനമാണെന്നും ഇരുവരുടെയും പ്രകടനത്തിൽ ഞങ്ങൾ സന്തോഷവാൻമാരാണ് എന്നും ഈ സീസണിൽ അവർ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു.
ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുവാൻ തനിക്ക് സ്വാധീനം ചെലുതുവാൻ ആകില്ലെന്നും ഇവാൻ പറഞ്ഞു. പരിശ്രമം തുടർന്നു കൊണ്ടിരിക്കണം എന്നും, ഇനിയും കൂടുതൽ ഇരുവരും പരിശ്രമിക്കണമെന്നും അങ്ങനെയാണെങ്കിൽ ഫെഡറേഷൻ നിങ്ങളെ തിരഞ്ഞെടുക്കാതെ വഴി ഉണ്ടാകില്ല എന്നും ഇവാൻ പറഞ്ഞു.