എൻ്റെ ആഗ്രഹം ഇവിടെ തുടരാൻ, പക്ഷേ കാര്യങ്ങളൊന്നും എൻ്റെ കയ്യിൽ അല്ല; കലിയുഷ്നി

image editor output image 1096815568 1673030153887

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ എത്തിയ താരമാണ് ഇവാൻ കലിയുഷ്‌നി. യുക്രെയിൻ ക്ലബ്ബിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരം എത്തിയത്. ലോണില്‍ ആയതിനാൽ അടുത്ത സീസണിൽ താരം തൻ്റെ ക്ലബ്ബിലേക്ക് തിരിച്ചുപോകും എന്ന കാര്യം ഉറപ്പായിരുന്നു.

എന്നാൽ താരം ബ്ലാസ്റ്റേഴ്സിൽ തുടരണം എന്നാണ് എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ആഗ്രഹം. ഇപ്പോഴിതാ ആഗ്രഹം തനിക്കും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം. ക്ലബ്ബിൽ താൻ സന്തോഷവാനാണെന്നും താരം പറഞ്ഞു.”കേരള ബ്ലാസ്റ്റേഴ്സിൽ ഞാൻ സന്തോഷവാനാണ്. തീരുമാനങ്ങൾ എടുക്കേണ്ടത് ഞാൻ ആയിരുന്നെങ്കിൽ ഇവിടെ തുടരേണ്ടത് എനിക്ക് എളുപ്പം ആകുമായിരുന്നു. പക്ഷേ കാര്യങ്ങൾ ഒന്നും എൻ്റെ കയ്യിൽ അല്ല.

images 2023 01 07T000414.016

തീരുമാനമെടുക്കേണ്ടത് എൻ്റെ പാരന്റ് ക്ലബ്ബായ ഉക്രൈൻ ക്ലബ് ഒലക്സാൻഡ്രിയ ആണ്. ബ്ലാസ്റ്റേഴ്സിനോട് എൻ്റെ ക്ലബ്ബ് തുക ചോദിക്കും. അത് ഒരിക്കലും ചെറിയ തുക ആയിരിക്കില്ല. വലിയ തുക തന്നെയായിരിക്കും. എന്തായാലും ഞാൻ ആഗ്രഹിക്കുന്നത് ഇവിടെ തുടരാനാണ്.

images 2023 01 07T000420.254

ഈ സീസൺ അവസാനം എന്ത് സംഭവിക്കും എന്ന് നോക്കാം.”- താരം പറഞ്ഞു. മുംബൈ സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി നാല് ഗോളുകളും ഒരു അസിസ്റ്റും താരം ഇതിനോടകം നേടിക്കഴിഞ്ഞു.

Scroll to Top