ഒരു ഗോള്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. പോയിന്‍റ് പട്ടികയില്‍ ഒന്നാമത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. വിജയത്തോടെ 6 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തി. ഡെയ്സുക്കേ, ദിമിത്രി എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയപ്പോള്‍ ക്ലേയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിന്‍റെ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റി സേവുമായി സച്ചിന്‍ സുരേഷും വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തിന്‍റെ 31ാം മിനിറ്റിലാണ് കേരളത്തിന്‍റെ ഗോള്‍ പിറന്നത്. ലൂണയുടെ അളന്നു മുറിച്ച പാസ്സ് പിടിച്ചെടുത്ത ഡെയ്സുക, സ്റ്റെപ്പ് ഓവര്‍ നടത്തി ഒരു മികച്ച ഷോട്ടിലൂടെ ഗോള്‍കീപ്പറെ മറികടന്നു. താരത്തിന്‍റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. തൊട്ടു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു.

83ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനു അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ ക്ലേയ്റ്റണ്‍ സില്‍വ എടുത്ത പെനാല്‍റ്റി സച്ചിന്‍ സുരേഷ് തടഞ്ഞിട്ടു. എന്നാല്‍ റഫറി വീണ്ടും എടുക്കണം എന്ന് പറഞ്ഞു. സച്ചിന്‍ സുരേഷ് ടച്ച് ലൈനില്‍ നിന്നും നീങ്ങിയിരുന്നു.

എന്നാല്‍ വീണ്ടും ക്ലേയ്റ്റണ്‍ സില്‍വ എടുത്ത പെനാല്‍റ്റി സച്ചിന്‍ സുരേഷ് തടഞ്ഞിട്ടു. റീബൗണ്ടും പോസ്റ്റിനു മുകളിലൂടെ പറന്നു. 88ാം മിനിറ്റില്‍ ദിമിത്രിയോസ് കേരളത്തിന്‍റെ രണ്ടാം ഗോള്‍ നേടി.

അവസാന നിമിഷം വീണ്ടുമൊരു പെനാല്‍റ്റി ഈസ്റ്റ് ബംഗാളിനു ലഭിച്ചു. ഇത് ഗോളാക്കാന്‍ ക്ലേയ്റ്റണ്‍ സില്‍വക്ക് സാധിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം നവംബര്‍ 25 ന് ഹൈദരബാദിനെതിരെയാണ്.

Previous articleഐപിഎല്ലിൽ കളിക്കാനാവത്തതാണ് പാകിസ്താന്റെ തകർച്ചയ്ക്ക് കാരണമെന്ന് മിക്കി ആർതർ.
Next articleനിലവിലെ ചാംപ്യന്‍മാര്‍ പുറത്ത്. തുടര്‍ച്ചയായ അഞ്ചാം വിജയവുമായി ഓസ്ട്രേലിയ