കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചത് ദയനീയം. ഞങ്ങള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍…ബാംഗ്ലൂര്‍ പരിശീലകനു പറയാനുള്ളത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ സെമിഫൈനലില്‍ കടന്നു. വിവാദ ഗോളിലാണ് ബാംഗ്ലൂര്‍ വിജയിച്ചത്. പിന്നീട് കളി ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീം കളം വിടുകയും ചെയ്തു. ഇപ്പോഴിതാ തങ്ങള്‍ക്കാണ് ഈ അനുഭവം വന്നിരുന്നെങ്കില്‍ ഞങ്ങള്‍ കളി തുടര്‍ന്നാനേ ഇന്ന് ബാംഗ്ലൂര്‍ പരിശീലകന്‍ പറഞ്ഞു.

നാലു ദശകങ്ങളായി ഫുട്ബോള്‍ മേഖലയില്‍ ഉള്ള താന്‍ ഇത്തരം ഒരു സംഭവം ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സ് കളം വിട്ടത് ദയനീയമാണ് എന്നാണ് ബംഗ്ലൂര്‍ പരിശീലകന്‍ ഗ്രേസണ്‍ പറഞ്ഞു.

CyjGf9ysDr

” ഇതു പോലെ ജയിക്കാൻ അല്ല ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷെ ഇത് ഞങ്ങളുടെ തെറ്റല്ല. സെമി ഫൈനലിൽ എത്തിയതിൽ സന്തോഷിക്കുന്നു. ”

ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാനോട് കളം വിടരുത് എന്ന് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ബാക്കിയുള്ള സമയം വിജയിക്കാനായി പൊരുതാമായിരുന്നു എന്നും പരിശീലകന്‍ പറഞ്ഞു. തന്റെ ടീമായ ബെംഗളൂരു എഫ് സിക്കാണ് ഇത്തരം സംഭവിച്ചത് എങ്കില്‍ ഞങ്ങള്‍ ബഹിഷ്കരിക്കില്ലാ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

Previous articleലൂണ കേട്ടതാണ്. വിവാദ ഗോളിന് ചേത്രിക്ക് പറയാനുള്ളത്.
Next articleബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ ? കടുത്ത നടപടി നേരിടേണ്ടി വരും.