ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ ? കടുത്ത നടപടി നേരിടേണ്ടി വരും.

FB IMG 1677861523741

കേരള ബ്ലാസ്റ്റേഴ്സ് കളി പൂര്‍ത്തിയാക്കതെ മത്സരം ബഹിഷ്കരിച്ച സംഭവത്തില്‍ കടുത്ത നടപടി നേരിട്ടേക്കും. വിവാദപരമായി സുനില്‍ ചേത്രി ഗോള്‍ നേടിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കളം വിട്ടത്. എന്തായാലും ആ തീരുമാനത്തിനു വലിയ വില കൊടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള ബ്ലാസ്റ്റേഴ്സിനു സസ്പെന്‍ഷനോ പോയിന്‍റ് കുറക്കുകയോ ചെയ്യാനാണ് സാധ്യത. പ്രശ്നത്തിന്‍റെ ഗൗരവം കണക്കാക്കി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനമായാണ് ശിക്ഷ വിധിക്കുക. സസ്പെൻഷൻ പോലെ വലിയ നടപടി വന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ മുന്നേട്ടു പോക്കിനെ തന്നെ അത് വലിയ രീതിയിൽ ബാധിക്കും.

സമാനമായി ഇതിനു മുന്‍പ് ഗോവയെ ശിക്ഷ വിധിച്ചിട്ടുണ്ട്. അന്ന് സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാത്തതിന് വലിയ തുക പിഴ അടച്ചാണ് രക്ഷപ്പെട്ടത്.

Scroll to Top