സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റൊണാള്‍ഡോയെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലാ. പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ലഭിച്ച അവസരം നന്നായി വിനിയോഗിച്ചു. ഹാട്രിക് ഗോളുമായി റാമോസ് നിറഞ്ഞാടിയ മത്സരത്തില്‍ 6-1ന്റെ വിജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ എത്തി. 17, 51, 55 മിനുട്ടുകളിലാണ് റാമോസിന്റെ ഗോളുകള്‍ പിറന്നത്.
ഇത് ആദ്യമായിട്ടായിരുന്നു താരം ആദ്യ ഇലവനില്‍ എത്തിയത്. റാമോസിന്റെ രാജ്യാന്തര കരിയറിലെ ആദ്യ ഹാട്രിക്കാണിത്. 2002-ലോകകപ്പിൽ മിറോസ്ലാവ് ക്ലോസേയ്ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന താരം കൂടിയാണ് റാമോസ്. ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കും ഈ 21-കാരൻ സ്വന്തമാക്കി.
1990-ൽ തോമസ് സകുഹ്റാവിക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ ഹാട്രിക്ക് തികയ്ക്കുന്ന താരമായും റാമോസ് മാറി. ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോർച്ചുഗീസ് താരമാണ് റാമോസ്. നേരത്തെ ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്.
ലോകകപ്പില്‍ ഇതിനോടകം 85 മിനിറ്റുകള്‍ മാത്രം കളിച്ച താരം, പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ലിസ്റ്റില്‍ നാലമതേക്കും എത്താനായി.