പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി. തിരിച്ചടിയായത് രണ്ട് സെല്‍ഫ് ഗോളുകള്‍

യൂറോ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മനി. ഗ്രൂപ്പ് എഫ് ലെ പോരാട്ടത്തില്‍ ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. തുടക്കത്തിലേ ഒരു ഗോള്‍ വഴങ്ങിയതിനു ശേഷമായിരുന്നു ജര്‍മ്മനിയുടെ അവിശ്വസിനീയ തിരിച്ചു വരവ്.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് പോര്‍ച്ചുഗലായിരുന്നു. കൗണ്ടര്‍ അറ്റാക്കിലൂടെ ജോട്ട നല്‍കിയ പാസ്സില്‍ ടാപ്പിനിലൂടെ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് സെല്‍ഫ് ഗോളുകള്‍ പോര്‍ച്ചുഗലിനെ പിന്നിലാക്കി.

തുടരെ തുടരെയുള്ള ജര്‍മ്മന്‍ ആക്രമണത്തിന്‍റെ ഫലമായി അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് സെല്‍ഫ് ഗോളാണ് വീണത്. രണ്ടാം പകുതിയില്‍ മികച്ച തുടക്കമാണ് ജര്‍മ്മനിക്ക് ലഭിച്ചത്. ഗോസെന്‍സിന്‍റെ പാസ്സില്‍ ഹവേട്സ് ജര്‍മ്മനിയുടെ മൂന്നാം ഗോള്‍ നേടി. 10 മിനിറ്റിനു ശേഷം കിമ്മിച്ചിന്‍റെ ക്രോസില്‍ മാര്‍ക്ക് ചെയ്യാപ്പെടാതിരുന്ന ഗോസെന്‍സ് ഗോള്‍ നേടി.

മത്സരത്തില്‍ തിരിച്ചുവരുവാനുള്ള ശ്രമത്തിനിടെ പോര്‍ച്ചുഗല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസ്സില്‍ ജോട്ടയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ പിന്നീട് ഗോളുകള്‍ നേടാന്‍ ഇരു ടീമിനും സാധിച്ചില്ലാ.

ഗ്രൂപ്പില്‍ 4 പോയിന്‍റുമായി ഫ്രാന്‍സാണ് ഒന്നാമത്. 3 പോയിന്‍റുമായി ജര്‍മ്മനി രണ്ടാമതും പോര്‍ച്ചുഗല്‍ മൂന്നാമതുമാണ്‌

Previous articleവെളിച്ചക്കുറവ് കാരണം കളി നിര്‍ത്തി. ഇന്ത്യ ഭേദപ്പെട്ട നിലയില്‍
Next articleഡിആര്‍എസ് എടുത്തത് അംപയര്‍മാര്‍. അതൃപ്തി രേഖപ്പെടുത്തി വീരാട് കോഹ്ലി.