ഡിആര്‍എസ് എടുത്തത് അംപയര്‍മാര്‍. അതൃപ്തി രേഖപ്പെടുത്തി വീരാട് കോഹ്ലി.

Virat Kohli chat with Umpire scaled

ന്യൂസിലന്‍റ് ടീം ഡിആര്‍എസ് ആവശ്യപ്പെടാതെ തേര്‍ഡ് അംപയര്‍ക്ക് റിവ്യൂ ചെയ്യുവാന്‍ അയച്ച തീരുമാനത്തില്‍ അതൃപ്തി രേഖപ്പടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി. ഇന്ത്യന്‍ ഇന്നിംഗ്സിലെ 41ാം ഓവറിലാണ് സംഭവം. ലെഗ് സ്റ്റംപിനു പുറത്ത് എറിഞ്ഞ പന്തില്‍ കോഹ്ലി ബാറ്റ് വച്ചു. ശബ്ദം കെട്ട ബോളറായ ബോള്‍ട്ടും, സഹതാരങ്ങളും ക്യാച്ചിനായി അപ്പീല്‍ ചെയ്തു.

എന്നാല്‍ അപയംറായ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് ഔട്ട് നല്‍കിയില്ലാ. അനുവദിച്ച സമയം കഴിഞ്ഞതിഞ്ഞാല്‍ ന്യൂസിലന്‍റിനു ഡിആര്‍എസ് എടുക്കാന്‍ കഴിഞ്ഞില്ലാ. ഇതിനു ശേഷമാണ് വിവാദമായ സംഭവം അരങ്ങേറിയത്. അപംയറായ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് തീരുമാനം മൂന്നാം ആപംയറുടെ പരിശോധനക്ക് വിട്ടു.

മൂന്നാം അപയറുടെ തീരുമാനത്തില്‍ വീരാട് കോഹ്ലി ഔട്ടല്ലെന്ന് തെളിഞ്ഞെങ്കിലും എന്തിനു അംപയര്‍മാര്‍ തേര്‍ഡ് അംപയര്‍ക്ക് പരിശോധനക്ക് അയച്ചു എന്നത് വ്യക്തമല്ലാ. ചുരുക്കത്തില്‍ റിവ്യൂ നഷ്ടപ്പെടാതെ ന്യൂസിലന്‍റിനു ഒരു ഡിആര്‍എസ് ലഭിച്ചു.

ഈ തീരുമാനത്തില്‍ ക്യാപ്റ്റനായ വീരാട് കോഹ്ലി അംപയറോട് കാര്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. അംപയറുടെ ഈ തീരുമാനത്തില്‍ വന്‍ പ്രതിഷേധമാണ് ആരാധകര്‍ രേഖപ്പെടുത്തിയത്.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
https://twitter.com/HarishArjun28/status/1406239581964431362
Scroll to Top