ഗ്രൂപ്പ് ഡി യിലെ ലോകകപ്പ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ എത്തി. എംമ്പാപ്പയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനു വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി സമനിലയിലയിരുന്നു. ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ലാ. ഡെന്മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ മികച്ച സേവുകളാണ് ഫ്രാന്‍സിന് മുന്നിലെത്താനുള്ള അവസരങ്ങളെ തട്ടിയകറ്റിയത്.
രണ്ടാം പകുതിയില്‍ എംമ്പാപ്പയിലൂടെയാണ് ഫ്രാന്‍സ് ആദ്യം ഗോളടിച്ചത്. എന്നാല്‍ ആഘോഷങ്ങള്‍ നീണ്ടു നിന്നില്ലാ. ക്രിസ്റ്റ്യന്‍സണിലൂടെ ഡെന്‍മാര്‍ക്ക് സമനില ഗോള്‍ നേടി. മത്സരം സമനിലയിലേക്ക് പോകും എന്ന് കരുതിയെങ്കിലും വീണ്ടും എംമ്പാപ്പേ ഗോളടിച്ചു.
ആന്‍റോണിയോ ഗ്രീസ്മാന്‍ നല്‍കിയ ക്രോസ്സില്‍ നിന്നും എംമ്പാപ്പേ വളരെ മനോഹരമായി ഫിനിഷ് ചെയ്ത് ലീഡ് ഉയര്‍ത്തി.
ഈ ഗോൾ ഫ്രാൻസിന്റെ വിജയവും നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചു. 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡെന്മാർക്കിന് 1 പോയിന്റു മാത്രമെ ഉള്ളൂ. അവസാന മത്സരം വിജയിച്ചാലും ഡെന്മാർക്കിന്റെ നോക്കൗട്ട് പ്രതീക്ഷ മറ്റു ഫലങ്ങൾ അപേക്ഷിച്ച് ആകും. ഫ്രാൻസിന് 6 പോയിന്റുണ്ട്. ഫ്രാൻസ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ടുണീഷ്യയെയും ഡെന്മാർക്ക് ഓസ്ട്രേലിയയെയും നേരിടും.