ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയാണ് കിരീടം ഉയർത്തിയത്. ഇപ്പോഴിതാ അര്‍ജന്‍റീനക്കെതിരെ രൂക്ഷമായ പരാമർശം നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി റൂഡി വോളർ. ലയണൽ മെസ്സി മാത്രമാണ് അർജൻ്റീനയിൽ മികച്ച താരം ആയിട്ടുള്ളതെന്നും അവരെക്കാൾ മികച്ച ദേശീയ ടീം ജർമ്മനി ആണെന്നുമാണ് പറഞ്ഞത്.
ഇക്കാര്യങ്ങൾ അദ്ദേഹം സംസാരിച്ചത് കെ.എസ്.ടി.എക്ക് നൽകിയ അഭിമുഖത്തിലാണ്.”അർജൻ്റീനയിൽ മെസ്സിയെ മാറ്റി നിർത്തിയാൽ മറ്റാരുണ്ട്? തീർച്ചയായും പ്രഗത്ഭനായ കളിക്കാരനാണ് മെസ്സി. ആർക്കും അത് ഒഴിച്ചാൽ പറയാനാകില്ല, ഞങ്ങളെക്കാൾ മികച്ചവർ അർജൻ്റീനയാണെന്ന്. അവിശ്വസനീയമായ പ്രകടനം ലോകകപ്പിൽ അവർ നടത്തി. അവർ മികച്ച രീതിയിൽ പ്രതിരോധിച്ചു.
അതാണ് അവരെ ലോക ചാമ്പ്യന്മാർ ആക്കിയത്.”അദ്ദേഹം പറഞ്ഞു. നിലവിലെ ജർമ്മനിയുടെ മോശം ഫോമിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യുവ താരങ്ങളെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പുതിയ ഫുട്ബോളിൽ സെൻ്റർ ബാക്കുകൾ മാത്രം പ്രതിരോധിച്ചാൽ മതിയാകില്ല എന്നും അതിന് പുറമേ ടീമിൻ്റെ മുന്നേറ്റങ്ങളെ സഹായിക്കാൻ കഴിവുള്ളവർ കൂടി ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പതിറ്റാണ്ടുകളായി മികച്ച സ്ട്രൈക്കേഴ്സിന് മാത്രമല്ല ഞങ്ങൾ, നല്ല പ്രതിരോധനിരക്കാരെയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നിലവിൽ ടീം തുടരുന്നത് നല്ല ഫോമിൽ അല്ല. പക്ഷേ ഫോമിലേക്ക് മടങ്ങിയെത്താൻ തീർച്ചയായും ഞങ്ങൾക്ക് കഴിയും.”- വോളർ പറഞ്ഞു. ജർമ്മൻ ഫുട്ബോൾ ഫെഡറേഷൻ മേധാവിയുടെ വാക്കുകൾ വലിയ രീതിയിൽ വിവാദങ്ങൾക്കാണ് വഴി വച്ചിട്ടുള്ളത്. നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തുന്നത്.