ചെന്നൈക്കെതിരെ കാണികൾക്ക് മുൻപിൽ ആവേശകരമായ വിജയം നേടുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

image editor output image 2045403058 1675708825339

ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചെന്നൈയിൽ എഫ്സി ആവേശകരമായ പോരാട്ടം. ഇപ്പോഴിതാ മത്സരത്തിൽ ആരാധകർക്ക് മുന്നിൽ വിജയം തേടിയിറങ്ങുമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച്. ഇന്ന് നടക്കുന്ന മത്സരത്തിന് മുൻപായ പ്രസ്സ് കോൺഫറൻസിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇക്കാര്യം പറഞ്ഞത്.

ആരാധകർക്ക് വേണ്ടി മികച്ചത് നേടാൻ ശ്രമിക്കും എന്ന് പറഞ്ഞ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇത്തരത്തിലുള്ള മത്സരങ്ങൾ പ്രത്യേകത നിറഞ്ഞതാണെന്നും പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..”ഇത്തരത്തിലുള്ള മത്സരങ്ങൾ ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങൾ എല്ലായിപ്പോഴും കളിക്കാൻ തയ്യാറാകണം. അതൊരു പ്രത്യേകത നിറഞ്ഞതാണ്.

FB IMG 1675708775274

അതിനാൽ ഞാൻ പ്രതീക്ഷിക്കുന്നത് നാളെ ആരാധകർക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുമെന്നാണ്. മത്സരങ്ങളുടെ അവസാന റൗണ്ട് ആണിത്. ഞാൻ പ്രതീക്ഷിക്കുന്നത് എല്ലാവരും പൂർണ്ണമായും പ്രചോദിക്കപ്പെടും എന്നാണ്. കൂടാതെ ഞാൻ പ്രതീക്ഷിക്കുന്നത് താരങ്ങൾ എന്തെങ്കിലും മികച്ചത് തെളിയിക്കും എന്നാണ്.”-ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

FB IMG 1675708756149

നിലവിൽ 16 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇത്രയും മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ്, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ, ജിയോ ടിവി എന്നീ പ്ലാറ്റ്ഫോമുകളിൽ കാണാൻ സാധിക്കുന്നതാണ്. രാത്രി 7.30ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

Scroll to Top