നോർത്ത്ഈസ്റ്റിനായി ആദ്യ മത്സരം ഉഗ്രനാക്കി മുൻ ബെംഗളൂരു എഫ്സി താരം

ഐഎസ്എല്ലാം സീസൺ പാതി വഴി എത്തി നിൽക്കേ മികച്ച ഒത്തിണക്കം ഉള്ള ടീം ആയിരുന്നിട്ട് കൂടി ആക്രമണത്തിൽ ഉണ്ടായിരുന്ന പോരായ്മകളാണ് നോർത്ത്ഈസ്റ്റിനെ ഇതുവരെ പിന്നോട്ടടിക്കാൻ കാരണമായത്.

നോർത്ത്ഈസ്റ്റിന്റെ ഫോർവേഡ് ഇദ്രിസ്സ സില്ല ഗോൾ കണ്ടെത്തുന്നതിൽ ഉണ്ടായ മോശം ഫോം ടീമിന് ഏറെ വിനയായി. പോയിന്റ് ടേബിളിൽ ഏറെ പിന്നോക്കം പോയ നോർത്ത്ഈസ്റ്റ്‌ അവരുടെ പ്രധാന പരിശീലകനായ ജെറാർഡ് നുസിനെ പുറത്താക്കുക വരെ ഉണ്ടായി.

എന്നിരുന്നാലും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നോർത്ത്ഈസ്റ്റ്‌ തട്ടകത്തിൽ എത്തിച്ച ബെംഗളൂരു എഫ്സി താരമായ ഡെഷ്ഹോൺ ബ്രൗൺ ആണ് തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്. നോർത്ത്ഈസ്റ്റിനായി ഇന്നലെ ജംഷഡ്‌പൂരിനു എതിരായ മത്സരത്തിൽ ഗോൾ നേടിയ ഡെഷ്ഹോൺ ബ്രൗണിനെ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരു എഫ്സിയിൽ നിന്നാണ് നോർത്ത്ഈസ്റ്റ്‌ ടീമിൽ എത്തിച്ചത്.

ജമൈക്കൻ ഇന്റർനാഷണൽ താരമായ ഡെഷ്ഹോൺ ബെംഗളൂരു എഫ്സിക്കായി 17 മത്സരങ്ങളിൽ നിന്നും ആകെ 3 ഗോളുകൾ മാത്രമാണ് അടിക്കാൻ സാധിച്ചിട്ടുള്ളത്.

എന്തായാലും അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ അടിച്ചു തുടങ്ങിയ ഡെഷ്ഹോൺ ബ്രൗൺ മറ്റൊരു മാനുവൽ ഓൻവു ആകുമോ എന്ന ചോദ്യം ആരാധകർ ഉന്നയിച്ചു തുടങ്ങി. മാനുവൽ ഓൻവുവും ഇതേപോലെ കഴിഞ്ഞ സീസണിൽ ഫോം കണ്ടെത്താൻ സാധിക്കാതെ ബെംഗളൂരു എഫ്സിയിൽ നിന്ന് ഒഡിഷ എഫ്സിയിൽ പോയി ഗോളുകൾ അടിച്ചു കൂട്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

Previous articleനോർത്ത്ഈസ്റ്റ്‌ ഡിഫെൻഡറെ ലോണിൽ എത്തിച്ച് ഒഡീഷ എഫ്സി
Next articleക്യാച്ച് എടുത്ത് റെക്കോർഡ് സ്വന്തമാക്കി രോഹിത് : മറികടന്നത് രാഹുൽ ദ്രാവിഡിന്റെ നേട്ടം