ക്യാച്ച് എടുത്ത് റെക്കോർഡ് സ്വന്തമാക്കി രോഹിത് : മറികടന്നത് രാഹുൽ ദ്രാവിഡിന്റെ നേട്ടം

Rohitjpg

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍  പുതിയൊരു ഫീല്‍ഡിംഗ് റെക്കോര്‍ഡുമായി ഇന്ത്യയുടെ രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും  കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ ദ്രാവിഡ്, സോള്‍ക്കര്‍, ശ്രീകാന്ത് എന്നിവരുടെ റെക്കോര്‍ഡിന് ഒപ്പമെത്തുവാൻ രോഹിത്   ശർമ്മക്ക്  ഗാബ്ബയിലെ നാലാം ദിനം കഴിഞ്ഞു .

ഗാബയില്‍ ഓസ്‌ട്രേലിയയുടെ  രണ്ട് ഇന്നിംഗ്സിലുമായി ഫീൽഡിൽ  രോഹിത് ശർമ്മ അഞ്ച് ക്യാച്ചുകൾ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ രണ്ടും ക്യാച്ചുകളാണ് രോഹിത് കൈക്കലാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്‌മിത്തിനേയും ടിം പെയ്‌നേയും പിടിച്ച് പുറത്താക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ ക്യാച്ചും രോഹിത്തിനായിരുന്നു. 

ഓസീസ്  എതിരായ ടെസ്റ്റ് മത്സരത്തിൽ 5 ക്യാച്ചുകൾ കൈപിടിയിലൊതുക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ .നേരത്തെ സോള്‍ക്കര്‍ 1969-70 പരമ്പരയിലും ദ്രാവിഡ് 1997-98 പരമ്പരയിലും ചെന്നൈയിലാണ് അഞ്ച് ക്യാച്ചുകളെടുത്തത്. 1991-92 പരമ്പരയില്‍ പെര്‍ത്തിലായിരുന്നു ശ്രീകാന്തിന്‍റെ പ്രകടനം. 

ഫീൽഡിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെച്ച രോഹിത്തിൽ നിന്നും
ബാറ്റിംഗിലും  ഇന്ത്യൻ ടീം  ഏറെ പ്രതീക്ഷിക്കുന്നുണ്ട് .  നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 74 പന്തില്‍ 44 റണ്‍സ് നേടിയ  ഹിറ്റ്മാൻ  മികച്ച ഫോമിലാണെന്ന സൂചന നൽകി .ഓസീസ് സ്പിന്നർ നഥാൻ ലിയോണിന്റെ പന്തിൽ ഒരു അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പുറത്തായത് .  രണ്ടാം ഇന്നിംഗ്‌സില്‍ ആറ് പന്തില്‍ നാല് റണ്‍സുമായി ബാറ്റ് ചെയ്യുകയാണ്. ബ്രിസ്‌ബേനില്‍ ഒരു ദിവസം അവശേഷിക്കേ 324 റണ്‍സ് കൂടി വേണം ഇന്ത്യക്ക്. രോഹിത്തിനൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് (0*) ക്രീസില്‍. 

See also  ബംഗ്ലാ കടുവകളുടെ പല്ലു കൊഴിച്ച് മുംബൈ ഇന്ത്യന്‍സ് താരം. ഹാട്രിക്കും 5 വിക്കറ്റും സ്വന്തം.
Scroll to Top