നോർത്ത്ഈസ്റ്റ്‌ ഡിഫെൻഡറെ ലോണിൽ എത്തിച്ച് ഒഡീഷ എഫ്സി

മോശം പ്രകടനം കാരണം ഏറെ വലയുന്ന ടീമാണ് ഒഡിഷ എഫ്സി. ഏറെ പ്രതീക്ഷയോടെ സീസൺ ആരംഭിച്ച ഒഡിഷ എഫ്സിക്ക് അത്ര നല്ല റിസൾട്ടല്ല ലഭിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഏറെ പുറകിലാണ് ഒഡീഷ എഫ്സി.

ഇപ്പോൾ ഇംഗ്ലീഷ് കോച്ച് സ്റ്റുവർട്ട് ബാസ്റ്റർ ടീമിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയിൽ നിന്നും പ്രതിഭാധനനായ ഒരു ഡിഫെൻഡറെ ടീമിൽ ലോൺ അടിസ്ഥാനത്തിൽ എത്തിച്ചിരിക്കുകയാണ്.

ആസാം സ്വദേശിയായ രാകേഷ് പ്രധാനെയാണ് ഒഡിഷ എഫ്സി ഇപ്പോൾ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. ലെഫ്റ്റ് ബാക്ക് ആയും റൈറ്റ് ബാക്കായും ഉപയോഗിക്കുവാൻ കഴിയുന്ന താരം കോച്ചിന് ഏറെ പ്രതീക്ഷ നൽകുന്നു.

ഷില്ലോങ് ലജോങ്സ് യൂത്ത് പ്രോഡക്റ്റ് ആയ രാകേഷ് പ്രധാൻ 2019ലാണ് നോർത്ത് ഈസ്റ്റിൽ ചേരുന്നത്. അന്ന് മുതൽ 16 കളികളിലാണ് രാകേഷ് നോർത്ത്ഈസ്റ്റിന് വേണ്ടി ബൂട്ട് കെട്ടിയിരിക്കുന്നത്.

മോശം പ്രകടനം കൊണ്ട് വലയുന്ന ഒഡീഷ എഫ്സിക്കും കോച്ച് സ്റ്റുവർട്ട് ബാസ്റ്ററിനും രാകേഷിന്റെ വരവ് ഡിഫൻസ് ലൈൻ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാകും എന്നത് തീർച്ച.