ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു.32 ടീമുകൾ പങ്കെടുക്കുന്ന നാലു ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളെയാണ് പ്രഖ്യാപിച്ചത്.
നവംബർ 21നാണ് ലോകകപ്പിൻ്റെ കികോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. രാത്രി 12.30, വൈകീട്ട് 3.30,6.30,9.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് ശക്തമാണ്.
മുൻവർഷത്തെ ചാമ്പ്യൻമാരായ സ്പെയിനും ജർമനിയും ഇത്തവണ ഒരു ഗ്രൂപ്പിലാണ്. അതുകൊണ്ടുതന്നെ പോരാട്ടങ്ങൾ തീപാറും എന്ന് ഉറപ്പാണ്.
ഇരുവരും ഉള്ള ഗ്രൂപ്പ് ഇ തന്നെയാണ് മരണ ഗ്രൂപ്പ്.
വമ്പൻമാരായ രണ്ട് ടീമുകളിലെ നിരവധി സൂപ്പർതാരങ്ങളും കളത്തിൽ ഇറങ്ങുമ്പോൾ വമ്പൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. എന്നാൽ ഇരുകൂട്ടർക്കും ഭീഷണിയായി അട്ടിമറി വീരന്മാരായ ജപ്പാനും ഗ്രൂപ്പിലുണ്ട്. നവംബർ 27നാണ് സ്പെയിൻ ജർമ്മനി പോരാട്ടം.
ഗ്രൂപ്പുകൾ
- ഗ്രൂപ്പ് എ-ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലാൻഡ്
- ഗ്രൂപ്പ് ബി-ഇംഗ്ലണ്ട്, ഇറാൻ, യു എസ് എ, യൂറോ പ്ലേഓഫ് ടീം (യുക്രൈൻ/ വെയ്ൽസ്/സ്കോട്ട്ലാൻഡ്)
- ഗ്രൂപ്പ് സി-അർജൻറീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
- ഗ്രൂപ്പ് ഡി-ഫ്രാൻസ്, ഐസി പ്ലേ ഓഫ് 1 (യുഎഇ/ഓസ്ട്രേലിയ/പെറു/), ഡെന്മാർക്ക്, ടുണീഷ്യ
- ഗ്രൂപ്പ് ഇ-ജർമ്മനി, സ്പെയിൻ, ജപ്പാൻ, ഐസി പ്ലേ ഓഫ് 2(കോസ്റ്റാറിക്ക/ന്യൂസിലാൻഡ്)
- ഗ്രൂപ്പ് എഫ്-ബ്രസീൽ, സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ
- ഗ്രൂപ്പ് എച്ച്-പോർച്ചുഗൽ,ഘാന, ഉറുഗ്വായ്, കൊറിയ റിപ്പബ്ലിക്.