ആശങ്ക വേണ്ട, എല്ലാം അവന്‍റെ കയ്യിൽ സുരക്ഷിതമാണ്. ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസി മികവിനെ പുകഴ്ത്തി ഇർഫാൻ പത്താൻ.

images 4 1

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇത്തവണ നയിക്കുന്നത് ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ആണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വിജയവും ഒരു തോൽവിയും ആണ് കെ കെ ആറിന്‍റെ അക്കൗണ്ടിൽ ഉള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് വിജയിച്ച് തുടങ്ങിയ കൊൽക്കത്ത രണ്ടാം മത്സരത്തിൽ ബാംഗ്ലൂരിനോട് തോറ്റു.

ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ തകർപ്പൻ വിജയം നേടി വീണ്ടും വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കൊൽക്കത്ത. ഇപ്പോഴിതാ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരിനെ പുകഴ്ത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

images 5 1


താരത്തിൻ്റെ വാക്കുകളിലൂടെ.. “അവൻറെ കയ്യിൽ ഭാവി സുരക്ഷിതമാണ്. അയ്യർ ടൂർണമെൻ്റിന് മുമ്പ് തന്നെ ടീമിനെ നയിച്ചിരുന്നു. അദ്ദേഹത്തിൻറെ ക്യാപ്റ്റൻസി മികവ് ഇതുവരെ കൊൽക്കത്തയുടെ പ്രകടനത്തെ തന്നെ മുന്നോട്ടു നയിക്കുന്നതിൽ നിർണായകമായിരുന്നു. ആർ സി ബി യോട് തോറ്റ മത്സരത്തിൽ പോലും ശ്രേയസിൻ്റെ ക്യാപ്റ്റൻസി മികവ് പ്രകടമായിരുന്നു.

FLtblL agAAlRDD 1

അവൻ വളരെ ബ്രില്ല്യൻറ് ആയിട്ടുള്ള ക്യാപ്റ്റൻ ആണ്. ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻസി പാതിവഴിയിൽ ഏറ്റെടുക്കേണ്ടി വന്ന താരമാണ് അവൻ. പിന്നീട് നല്ല നിലയിൽ തന്നെ ശ്രേയസ് ആ ടീമിനെ നയിച്ചു. ശ്രേയസ് എന്നാൽ ഡൽഹിയെ സംബന്ധിച്ച് മുംബൈയ്ക്ക് രോഹിത് ശർമ പോലെയാണ്. ഡൽഹിയിൽ റിക്കി പോണ്ടിംഗിൻ്റെ പരിശീലന മികവിൽ ഗംഭീരമായി ക്യാപ്റ്റൻസി മെച്ചപ്പെടുത്താൻ ശ്രേയസിന് സാധിച്ചിട്ടുണ്ട്. ഓരോ അവസരത്തിലും തീരുമാനമെടുക്കുന്നതിൽ അവൻ മികവിലേക്ക് ഉയരുന്നതും ചെയ്തു.

See also  സേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.
images 7 1

ഒരുപാട് ക്യാപ്റ്റൻസി മെച്ചപ്പെട്ടിരിക്കുകയാണ്. ആദ്യമായി ക്യാപ്റ്റനായപ്പോൾ തന്നെ ശ്രേയസിൻ്റെ കഴിവുകൾ ഒരുപാട് മുന്നേറിയിരുന്നു. ഡൽഹിയിൽ റിക്കി പോണ്ടിംഗിൻ്റെ തണലിൽ നിന്ന് കൊൽക്കത്തയിലേക്ക് മാറിയത് കൂടുതൽ ഗുണം ചെയ്തിട്ടുണ്ട്. ഒരുപാട് മുൻനിരയിലേക്ക് ശ്രേയസിൻ്റെ ക്യാപ്റ്റൻസി എത്തി. എല്ലാവരും അദ്ദേഹത്തിൻറെ ക്യാപ്റ്റൻസി മികവിനെ അടുത്തറിയാൻ തുടങ്ങി. ഈ സീസണിലാണ് ശ്രേയസിൻ്റെ ക്യാപ്റ്റൻസി തന്ത്രങ്ങൾ കൂടുതലായി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

images 6 1

എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. ടൂർണമെൻറ് പുരോഗമിക്കുന്തോറും ക്യാപ്റ്റൻസിയുടെ മികവ് നമുക്ക് കൂടുതലായി കാണാൻ സാധിക്കും. ശ്രേയസ് കളിക്കാരുടെ ക്യാപ്റ്റനാണ്. ഓരോ അവസരത്തിലും ടീമിലെ കളിക്കാരെയാണ് അവൻ പിന്തുണയ്ക്കുക. അത് നല്ലൊരു ക്യാപ്റ്റൻ്റെ ലക്ഷണമാണ്. അതുകൊണ്ട് കെ കെ ആറിൻറെ ഭാവിയിൽ ആശങ്ക വേണ്ട. എല്ലാം അവൻറെ കയ്യിൽ സുരക്ഷിതമാണ്.”- പത്താൻ പറഞ്ഞു.

Scroll to Top