അടുത്ത തവണത്തെ ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാൻ വളരെ വലിയ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡൻ്റ്.

ഇന്ത്യക്ക് അടുത്ത തവണ നടക്കുന്ന 2026 ലോകകപ്പിൽ സ്ഥാനം നേടാൻ സാധ്യത ഉണ്ടെന്ന് ഫിഫ പ്രസിഡൻ്റ് ഇൻഫൻ്റിനോ. ഇത്തവണ നടന്ന ഖത്തർ ലോകകപ്പിൽ 32 ടീമുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ അടുത്ത തവണ നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

48 ടീമുകളിൽ 8 സ്ലോട്ടുകൾ ഏഷ്യക്ക് ഉള്ളതാണ്. അതുകൊണ്ടു തന്നെ ഫിഫ ലോകകപ്പിൽ കളിക്കുവാൻ ഇന്ത്യക്ക് അവസരം ലഭിക്കാൻ സാധ്യത വളരെയധികം കൂടുതലാണ്. ഇന്ത്യക്ക് സാധ്യത കൂടുതലാണ് എന്ന കാര്യം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഫിഫ പ്രസിഡൻ്റ് പറഞ്ഞത്.

images 2022 12 20T154409.289

ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചതിന് പിന്നാലെയാണ് ഫിഫ പ്രസിഡൻ്റ് ഈ മറുപടി നൽകിയത്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തത്. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഒരു ഉറപ്പു നൽകാൻ ഫിഫക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

images 2022 12 20T154413.668

“ഇന്ത്യക്ക് അടുത്ത തവണ ലോകകപ്പ് കളിക്കുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഫിഫയുടെ ഒരു ഉറപ്പ് നൽകാൻ സാധിക്കും. ഇന്ത്യൻ ഫുട്ബോളിൽ വലിയ ഇൻവെസ്റ്റ്മെന്റ് ഫിഫ നടത്തുന്നുണ്ട്. അവ വലുതാക്കാൻ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഒരു വലിയ രാജ്യമായതിനാൽ ഫുട്ബോളിലും അവർ വലുതായി ഉണ്ടാകണം.”- ഇൻഫൻ്റീനോ പറഞ്ഞു

Previous articleഞങ്ങൾ പരസ്പരം മത്സരിക്കാറില്ല, ഞങ്ങൾ തമ്മിൽ സഹായിക്കാനാണ് ശ്രമിക്കുന്നത്; ഇഷാൻ കിഷൻ
Next articleഫ്രാൻസിന് ശേഷം മുട്ടയെയും പൊട്ടിച്ച് ചരിത്രം കുറിച്ച് മെസ്സി.