ഫ്രാൻസിന് ശേഷം മുട്ടയെയും പൊട്ടിച്ച് ചരിത്രം കുറിച്ച് മെസ്സി.

images 2022 12 20T214453.397

എല്ലാ അർജൻ്റീന ഫുട്ബോൾ ആരാധകരും ഖത്തർ വേൾഡ് കപ്പ് കിരീടം നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ആണ് കരാശ പോരാട്ടത്തിൽ അർജൻ്റീന പരാജയപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഫൈനൽ പോരാട്ടം ആയിരുന്നു ഇത്തവണത്തെത്.

ഇത് മൂന്നാം തവണയാണ് ലോകകപ്പിൽ അർജൻ്റീന കിരീടം നേടുന്നത്. ഫൈനലിലെ മുഴുവൻ സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

images 2022 12 19T231628.840 1

ഇത്തവണത്തെ ലോകകപ്പിൽ നായകൻ ലയണൽ മെസ്സി തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് ഈ ലോകകപ്പിൽ താരം നേടിയത്. നിരവധി റെക്കോർഡുകളും ഈ ലോകകപ്പിൽ മെസ്സി തൻറെ പേരിലേക്ക് മാറ്റി കുറിച്ചിട്ടുണ്ട്. കളിക്കളത്തിന് പുറമേ സാമൂഹ്യ മാധ്യമത്തിലും താരം റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് എന്ന റെക്കോർഡ് ആണ് താരം പങ്കുവച്ച പോസ്റ്റ് നേടിയത്.

ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് വേൾഡ് റെക്കോർഡ് എഗ്ഗ് ആയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ സ്വന്തമാക്കുക എന്ന ക്യാമ്പയിൻ്റെ ഭാഗമായി മുട്ടയുടെ ചിത്രമായിരുന്നു ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയിരുന്നത്. 56 മില്യൻ ആയിരുന്നു ആ മുട്ടയ്ക്ക് ലഭിച്ചിരുന്ന ലൈക്ക്. മെസ്സിയുടെ പോസ്റ്റ് ഇതിനോടകം 56.5 മില്യൻ കടന്നു കഴിഞ്ഞു. ഇപ്പോഴും ഈ പോസ്റ്റിന് ലൈക്കുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

Scroll to Top