തങ്ങളുടെ സ്പാനിഷ് കോച്ചിന്റെ കരാർ പുതുക്കി എഫ് സി ഗോവ

പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു എഫ് സി ഗോവ മാനേജ്മെന്റ് അവരുടെ പ്രധാന പരിശീലകനായ ജുവാൻ ഫെറാൻഡോയ്ക്ക് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി കൊടുത്തു.

മുൻ പരിശീലകനായ ലൊബേറോ പോയപ്പോഴും അതിന്റെ ഒപ്പം ടീമിലെ പ്രധാന കളിക്കാർ ഒക്കെ കൂടുമാറിയപ്പോഴും മിക്ക ഫുട്ബോൾ ആരാധകരും എഴുതി തള്ളിയ ഒരു ടീം ആയിരുന്നു എഫ് സി ഗോവ.

വജ്രായുധങ്ങൾ മുക്കാലും നഷ്ടപ്പെട്ട് ഒരുപിടി യുവ താരങ്ങൾ ഉൾകൊണ്ടുള്ള ടീം ആയിരുന്നു ജുവാൻ സൈൻ ചെയ്യുമ്പോൾ എഫ് സി ഗോവ. തനിക്ക് കിട്ടിയ വിഭവങ്ങൾ വെച്ച് തന്റെ ആദ്യ സീസൺ തന്നെ ജുവാൻ മികച്ചതാക്കി. 13 കളികൾ തോൽവി അറിയാതെ മുമ്പോട്ട് പോയി എന്ന റെക്കോർഡും ഒറ്റ സീസൺ കൊണ്ട് ജുവാൻ സ്വന്തമാക്കി. ഇപ്പോൾ നിലവിൽ ടീമിന് സെമി ഫൈനൽ പ്രവശേനവും നേടി കൊടുത്തിരിക്കുകയാണ് ജുവാൻ. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു 2022 വരെ ജുവാൻ ടീമിനൊപ്പം കാണും.

Previous articleനാഷണൽ ക്യാമ്പിൽ ജെറിക്ക് സ്ഥാനമില്ല, രൂക്ഷ വിമർശനവുമായി ഒഡീഷാ എഫ് സി തലവൻ
Next articleഅവിശ്വസിനീയം ബാഴ്സലോണ. ഗംഭീര തിരിച്ചുവരവുമായി കോപ്പാ ഡെല്‍ റേ ഫൈനലില്‍