നാഷണൽ ക്യാമ്പിൽ ജെറിക്ക് സ്ഥാനമില്ല, രൂക്ഷ വിമർശനവുമായി ഒഡീഷാ എഫ് സി തലവൻ

ഈ മാസം അവസാനം ദുബായിൽ നടക്കാൻ ഇരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ സാധ്യത ലിസ്റ്റിൽ ഒഡീഷാ എഫ് സിയുടെ യുവ താരം ജെറി സ്ഥാനം നേടിയില്ല.

ബാക്കിയുള്ള എല്ലാ ടീമുകളിൽ നിന്നും ഒന്നിൽ അധികം താരങ്ങൾക്ക് നാഷണൽ കോൾഅപ്പ് ലഭിച്ചപ്പോഴും ഒഡീഷാ എഫ് സിയിലെ ഒരു താരത്തിന് പോലും ലിസ്റ്റിൽ ഇടം നേടുവാൻ സാധിച്ചില്ല.

IMG 20210303 WA0002

ടീമിൽ ഇക്കുറി മികച്ച പ്രകടനം കാഴ്ചവെക്കുകയും ടീമിന്റെ പ്രധാന പ്രതീക്ഷകളിൽ ഒന്നായ ജെറിക്ക് സ്ഥാനം ലഭിക്കാത്ത അവസ്ഥയിൽ ജെറിയെക്കാൾ താഴ്ന്ന ലെവൽ പ്രകടനം കാഴ്ച വെച്ച ഉദാന്ത സിങ്ങിന് വരെ സ്ഥാനം ലഭിച്ചതാണ് ടീം ഉടമയായ രോഹൻ ശർമയെ പ്രകോപിച്ചത്. തന്റെ പ്രതികരണം അദ്ദേഹം ട്വിറ്ററിലൂടെ തുറന്നടിക്കുകയും ചെയ്തു.

IMG 20210303 WA0000

ലീഗിലെ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള ജെറി ഈ സീസണിൽ 2 ഗോളും 5 അസിസ്റ്റുകളും നേടി അതേസമയം നിറംമങ്ങിയ ഉദാന്തയ്ക്ക് ഒരു ഗോളും ഒരു അസിസ്റ്റുമാണ് ആകെ നേടുവാൻ സാധിച്ചത്.