ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം പൂർത്തിയാക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. മത്സരം പൂർത്തിയാകാതെ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയതിനാൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ നടപടികൾക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ മുതൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഫുട്ബോൾ ഫെഡറേഷൻ നോട്ടീസ് അയച്ചത് ലീഗിന് വലിയ നാണക്കേട് ഉണ്ടാക്കിയ രീതിയിൽ കളിക്കാരുമായി ഇവാൻ നടത്തിയ ബഹിഷ്കരണം നോക്കിയാണ്.
ഇതുവഴി കാണുന്നത് കേരള ബ്ലാസ്റ്റേഴ്സ് പിഴ ശിക്ഷയിൽ ഒതുങ്ങുമെങ്കിലും പരിശീലകന് വലിയ പണി വരും എന്നാണ്. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോൺ നൽകിയ മാച്ച് റിപ്പോർട്ടും ഇവാനെതിരെയാണ്.”ഞാൻ കെ.ബി.എഫ്.സി മാനേജരോട് നിർദ്ദേശിച്ചതാണ് മുഖ്യ പരിശീലകന് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ടച്ച് ലൈനിനടുത്ത് വച്ച് സംസാരിക്കാമെന്ന്.
ഈ ഓഫർ നിരസിച്ച് കെ.ബി.എഫ്.സി ടീമും അവരുടെ സ്റ്റാഫും അവരുടെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി.”-ഇതാണ് മാച്ച് റിപ്പോർട്ടിൽ ക്രിസ്റ്റൽ ജോൺ പറയുന്നത്. മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചതിൽ ഇന്ത്യയുടെ മുൻ റഫറിമാർ ഉൾപ്പെടെ പലരും മത്സരം നിയന്ത്രിച്ച ക്രിസ്റ്റൽ ജോണിനെതിരെ രംഗത്ത് വന്നിരുന്നു. ഗോൾ അനുവദിച്ച ആ തീരുമാനം തെറ്റാണെന്നാണ് എല്ലാവരും പറഞ്ഞത്.
ബാംഗ്ലൂരു ഫൗൾ നേടിയെടുത്തതിനു ശേഷം 20 സെക്കൻഡുകൾ കഴിഞ്ഞാണ് ഫ്രീ കിക്ക് എടുത്തത്. എന്നാൽ ആ സമയം ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയോ ഗോൾകീപ്പറോ തയ്യാറെടുത്തിരുന്നില്ല. റഫറി വിധിച്ചത് അത് ഒരു ക്വിക്ക് ഫ്രീക്ക് ഗോൾ ആണെന്നാണ്. എന്നാൽ ചെയ്തു 20 സെക്കൻഡുകൾക്ക് ശേഷം നേടിയ ഈ ഫ്രീകിക്ക് ഗോൾ എങ്ങനെയാണ് ക്വിക്ക് ഫ്രീകിക്ക് ഗോൾ ആകുക എന്ന് ഫുട്ബോൾ ലോകം ചോദിക്കുന്നത്.