മുംബൈയ്ക്ക് വിജയിക്കാൻ ആ രണ്ടു പേർ മാത്രം വിചാരിച്ചാൽ മതി; സുനിൽ ഗവാസ്കർ

ഐപിഎൽ പതിനാറാം സീസൺ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പുതിയ സീസണിന് ഒട്ടുമിക്ക ടീമുകളും തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. അടുത്ത മാസമാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ഇപ്പോഴിതാ പുതിയ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ മാച്ച് വിന്നർമാരെ പ്രവചിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.


കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം പുറത്തെടുത്ത് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ആയിരുന്നു മുംബൈ സീസൺ അവസാനിപ്പിച്ചത്. അതുകൊണ്ടു തന്നെ ഇത്തവണ ശക്തമായി തിരിച്ചു വന്ന് തങ്ങളുടെ ആറാം കിരീടം നേടുവാൻ ആയിരിക്കും മുംബൈയുടെ ശ്രമം. മുംബൈ ഇന്ത്യൻസിന്റെ മാച്ച് വിന്നർമാരായി സുനിൽ ഗവാസ്ക്കർ തിരഞ്ഞെടുത്തിരിക്കുന്നത് രണ്ട് ഓസ്ട്രേലിയൻ താരങ്ങളെയാണ്.

images 2023 03 16T161242.662

കഴിഞ്ഞ തവണ മുംബൈയുടെ കൂടെ ഉണ്ടായിരുന്ന വെടിക്കെട്ട് ബാറ്റർ ടിം ഡേവിഡ്, സൂപ്പർ ബൗളിംഗ് ഓൾറൗണ്ടറായ കാമറൂൺ ഗ്രീൻ എന്നിവരെയാണ് സുനിൽ ഗവാസ്ക്കർ മുംബൈയുടെ മാച്ച് വിന്നർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.”ഞാൻ കരുതുന്നത് മുംബൈയുടെ മാച്ച് വിന്നർമാരിൽ ഒരാൾ ഡേവിഡ് ആയിരിക്കും എന്നാണ്. കുറച്ച് ഓവറുകളിൽ മത്സരഗതി മാറ്റാൻ കഴിവുള്ള താരമാണ് അദ്ദേഹം.

images 2023 03 16T161310.810

കാമറൂൺ ഗ്രീനിന് ബോള് കൊണ്ടും ബാറ്റ് കൊണ്ടും മത്സരത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കാൻ കഴിയും. ജോഫ്ര ആർച്ചർ, ടിം ഡേവിഡ്,കാമറൂൺ ഗ്രീൻ എന്നിവർ ആയിരിക്കണം മുംബൈയുടെ ഇലവനിൽ വേണ്ട 4 വിദേശികൾ. എതിരാളികളുടെ ഫോമിന് അനുസരിച്ചായിരിക്കണം നാലാമത്തെ ആൾ. ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, എന്നിവരിൽ ഒരാളായിരിക്കണം നാലാമത്തെ ആൾ.”- ഗവാസ്കർ പറഞ്ഞു.