ക്രിസ്..ക്രിസ്..ഐ ലൗ യൂ…ആദ്യ ഗോള്‍ തന്‍റെ സഹതാരത്തിന്

യൂറോ കപ്പിലെ റഷ്യക്കെതിരെയുള്ള പോരാട്ട ത്തില്‍ തന്‍റെ ആദ്യ ഗോള്‍ ഇന്‍റര്‍മിലാന്‍ സഹതാരം ക്രിസ്റ്റ്യന്‍ എറിക്സണിനു സമര്‍പ്പിച്ചു റൊമേലു ലുക്കാകു. ഈ മത്സരത്തിനു തൊട്ടു മണിക്കൂറുകള്‍ക്ക് മുന്‍പ് ഡെന്‍മാര്‍ക്ക് താരമായ എറിക്സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണിരുന്നു. തീവ്രമായ മെഡിക്കല്‍ പരിചരണത്തിനു ശേഷം എറിക്സണിന്‍റെ ആരോഗ്യനില വീണ്ടെടുക്കുകയായിരുന്നു.

ബെല്‍ജിയത്തിനു വേണ്ടി ആദ്യ ഗോള്‍ നേടിയ റൊമേലു ലുക്കാകു ക്യാമറക്ക് നേരെ പറഞ്ഞു. ക്രിസ്…ക്രിസ്…ഐ ലൗ യൂ..ഇന്‍റര്‍മിലാനു വേണ്ടിയാണ് ക്ലബ് തലത്തില്‍ ഇരുവരും കളിക്കുന്നത്.

Lukaku celebration for erikson

ദിവസങ്ങള്‍ക്ക് മുന്‍പു ഇരുവരും ചേര്‍ന്ന് സിരീ ഏ കിരീടം ഇന്‍റര്‍മിലാന് നേടി കൊടുത്തത്. സീസണിന്‍റെ ആദ്യ പകുതിയില്‍ മോശം ഫോമിനെ തുടര്‍ന്ന് ക്ലബ് വിടുമെന്ന സ്ഥിതി എത്തിയെങ്കിലും, പിന്നീട് ഫോം കണ്ടെത്തി ക്ലബിനെ കിരീടത്തില്‍ എത്തിച്ചു.

Lukaku and Erikson inter milan

റൊമേലു ലുക്കാകുവിന്‍റെ ഇരട്ട ഗോളില്‍ റഷ്യയെ മൂന്നു ഗോളിനാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. മ്യുനീര്‍ മറ്റൊരു ഗോള്‍ നേടി. എറിക്സണിന്‍റെ ആരോഗ്യനില ഭേദപ്പെട്ടതോടെ ഫിന്‍ലന്‍റ് – ഡെന്‍മാര്‍ക്ക് പോരാട്ടം പുനരാരംഭിച്ചു. മത്സരത്തില്‍ ഒരു ഗോളിനാണ് ഫിന്‍ലാന്‍റ് വിജയിച്ചത്.

Previous articleസൈമണ്‍ ജിയര്‍ – ഒരു ക്യാപ്റ്റന്‍റെ പൂര്‍ണതയില്‍ എത്തിയ ദിവസം
Next articleഅവനില്ലാതെ എന്ത്‌ ലങ്കൻ പര്യടനം :അതൃപ്തി തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം