സൈമണ്‍ ജിയര്‍ – ഒരു ക്യാപ്റ്റന്‍റെ പൂര്‍ണതയില്‍ എത്തിയ ദിവസം

യൂറോ കപ്പിലെ ഡെന്‍മാര്‍ക്കിന്‍റെ ആദ്യ മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു അബോധാവസ്ഥയിലായിരുനു. കോപ്പന്‍ഹാഗനില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനത്തോട് അടുക്കുമ്പോഴാണ് ത്രോ ഇന്‍ സ്വീകരിക്കുന്നതിനിടെ എറിക്സണ്‍ കുഴഞ്ഞു വീണത്.

ezgif.com gif maker 12

ഇന്‍റര്‍മിലാന്‍ താരമായ എറിക്സണിന്‍റെ അടുക്കല്‍ ആദ്യം ഓടിയെത്തിയത് ഡെന്‍മാര്‍ക്ക് ക്യാപ്റ്റന്‍ സൈമണ്‍ ജിയറായിരുന്നു. മെഡിക്കല്‍ സംഘം എത്തുംവരെ എറിക്സണിന്‍റെ വായ അടുക്കന്നതില്‍ നിന്നും താരത്തെ രക്ഷിച്ചു.

ezgif.com gif maker 13
ezgif.com gif maker 8

തന്‍റെ പ്രിയ താരമായ എറിക്സണിനു സിപിആര്‍ കൊടുക്കുന്നത് വളരെ ധീരതയോടെയാണ് നോക്കി നിന്നത്. ക്യാമറ കണ്ണുകള്‍ക്ക് വിട്ടുകൊടുക്കാതെ സഹതാരങ്ങളോട് ചുറ്റും നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ezgif.com gif maker 9

മത്സരം കാണാനെത്തിയ എറിക്സന്‍റെ ഭാര്യയെ ആശ്വസിപ്പിക്കാനും സൈമണ്‍ ജിയര്‍ ഓടിയെത്തി. ടച്ച്ലൈനില്‍ എറിക്സന്‍റെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നത് ഏറെ ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു.

ezgif.com gif maker 14

എറിക്സണിന്‍റെ ആരോഗ്യനില തൃപ്തികരമാണ് അറിഞ്ഞതോടെ മത്സരം രണ്ട് മണിക്കൂറിനു ശേഷം പുനരാംരംഭിക്കാന്‍ തീരുമാനിച്ചു. മാനസികമായി തളര്‍ന്ന ഡെന്‍മാര്‍ക്ക് ടീമിനെ ഗ്രൗണ്ടിലേക്ക് ആനയിച്ചത് സൈമണ്‍ ജിയറായിരുന്നു.

ezgif.com gif maker 15

മത്സരത്തില്‍ ഫിന്‍ലന്‍റിനെതിരെ ഒരു ഗോളിനു തോല്‍വി നേരിട്ടെങ്കിലും മത്സരത്തിലെ ഹീറോ ഡെന്‍മാര്‍ക്ക് ക്യാപ്റ്റനായിരുന്നു. സെമണ്‍ ജിയര്‍. തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ക്യാപ്റ്റന്‍.