അവനില്ലാതെ എന്ത്‌ ലങ്കൻ പര്യടനം :അതൃപ്തി തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലം ആകാംക്ഷക്ക് ഒടുവിലായി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.റിസർവ് താരങ്ങൾ ഉൾപ്പെടെ ഇരുപത്തിയഞ്ച് സംഘമാണ് ലങ്കയിലേക്ക് പറക്കുക. നായകനായി ശിഖർ ധവാൻ സ്‌ക്വാഡിൽ ഇടം നേടിയപ്പോൾ വൈസ് ക്യാപ്റ്റൻ റോളിൽ പേസ് ബൗളർ ഭുവനേശ്വർ കുമാർ എത്തും.സഞ്ജു സാംസൺ അടക്കം യുവനിരക്കും ഒപ്പം പുതുമുഖ താരങ്ങൾക്കും പ്രാധാന്യമുള്ള ടീമിനെ പരിശീലിപ്പിക്കുക നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡാണ് എന്ന് ബിസിസിഐ അറിയിച്ചിരുന്നു.

ഐപിഎല്ലിൽ മിന്നും പ്രകടനം ഈ സീസണിൽ കാഴ്ചവെച്ച പല താരങ്ങളും ഇന്ത്യൻ ടീമിൽ ഇടം സ്വന്തമാക്കിയെങ്കിലും ചില താരങ്ങളെ വീണ്ടും അവഗണിച്ചു എന്നും വിമർശനം ശക്തമാണ്. ഇപ്പോൾ മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ സഞ്ജയ്‌ മഞ്ജരേക്കർ ഇക്കാര്യത്തിൽ നടത്തിയ പ്രസ്താവന ആരാധകരിൽ ചർച്ചയായി കഴിഞ്ഞു.ചില താരങ്ങളെ മനപ്പൂർവ്വം ഒഴിവാക്കി എന്നും ഒരു പ്രമുഖ പേസ് ബൗളർക്ക് അവസരം നൽകാത്തത്തിൽ താരം അതൃപ്തികൾ അറിയിക്കുന്നു.

മുൻ ഇന്ത്യൻ താരമായിരുന്നു ജയദേവ് ഉനദ്കട്ടിനെ എന്താണ് സ്‌ക്വാഡിൽ സെലക്ഷൻ കമ്മിറ്റി ഉൾപെടുത്താതെ ഒഴിവാക്കിയത് എന്നും സഞ്ജയ്‌ ചോദ്യം ഉന്നയിക്കുന്നു.”എന്റെ അഭിപ്രായത്തിൽ നമ്മുടെ സ്‌ക്വാഡിൽ മികച്ച ബൗളർമാർ ഇല്ല. ഉനദ്കട്ടിനെ പോലെ വലിയ മത്സരം കളിച്ച പരിചയമുള്ള താരത്തെ ഇന്ത്യൻ ടീം കരിയറിൽ കൈകാര്യം ചെയ്ത രീതി എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ചുള്ള പരിചയവും കഴിഞ്ഞ ഏറെ വർഷങ്ങളായി അനവധി വിക്കറ്റും വീഴ്ത്തുന്ന താരം കൂടി ഉണ്ടായിരുന്നേൽ ബൗളിംഗ് ഉറപ്പായും കരുതായേനെ “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.