ആധികാരികം. അനായസം. കൊറിയന്‍ വല നിറച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊറിയന്‍ റിപബ്ലിക്കിനെ തോല്‍പ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിജയം. ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ നാലു ഗോളും പിറന്നത്.

പരിക്ക് ഭേദമായി തിരിച്ചെത്തിയ നെയ്മറെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബ്രസീല്‍ തുടങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്രസീല്‍ ഏഴാം മിനിറ്റില്‍ തന്നെ ലീഡെടുത്തു.

Brazil v South Korea Round of 16 FIFA World Cup Qatar 2022 1

കൊറിയന്‍ ഡിഫന്‍സിനെ കാഴ്ച്ചക്കാരാക്കി റാഫീഞ്ഞ നല്‍കിയ ക്രോസ് വിനീഷ്യസ് ജൂനിയര്‍ ഗോളാക്കി മാറ്റി. 4 മിനിറ്റിനു ശേഷം വീണ്ടും ബ്രസീലിനു ഗോള്‍. ഇത്തവണ റിച്ചാര്‍ലിസണെ ബോക്സില്‍ വീഴ്ത്തിയതിനാണ് ബ്രസീലിനു പെനാല്‍റ്റി അനുവദിച്ചത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ നെയ്മറാണ് പെനാല്‍റ്റി ഗോള്‍ നേടിയത്.

ezgif 2 b0560bf2bb

റിച്ചാര്‍ലിസണ്‍ നേടിയ മൂന്നാം ഗോള്‍ വളരെയേറെ മനോഹരമായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഗോളുകളില്‍ ഒന്നാണ് പിറന്നത്. റിച്ചാര്‍ലിസണിന്‍റെ തുടക്കത്തിനു ശേഷം തിയാഗോ സില്‍വയുമായുള്ള വണ്‍ ടച്ച് പാസ്സിനു ശേഷമാണ് റിച്ചാര്‍ലിസന്‍റെ മനോഹരമായ ഗോള്‍ പിറന്നത്.

Brazil v South Korea Round of 16 FIFA World Cup Qatar 2022 2

36ാം മിനിറ്റില്‍ വിനീഷ്യസും – നെയ്മറും തമ്മിലുള്ള മുന്നേറ്റം. ബോക്സിലേക്ക് എത്തിയ പക്വേറ്റക്കായി വിനീഷ്യസ് ചിപ്പ് ചെയ്ത് അസിസ്റ്റ് നല്‍കി. മനോഹരമായി ഫിനിഷ് ചെയ്ത പക്വേറ്റ ബ്രസീലിനു നാലു ഗോള്‍ ലീഡ് നല്‍കി.

ആദ്യ പകുതിക്ക് തൊട്ടു മുന്‍പ് ബ്രസീലിനു ലീഡ് വര്‍ധിപ്പിക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ ബ്രസീലിനു മുതലാക്കാനായില്ലാ.

രണ്ടാം പകുതിയിലും മാറ്റങ്ങളുണ്ടായില്ലാ. കൂടുതല്‍ ഗോളുകള്‍ നേടാനായാണ് ബ്രസീല്‍ എത്തിയത്. അതിനിടെ സണ്ണിന്‍റെ ഒരു ഷോട്ട് അലിസണ്‍ രക്ഷപ്പെടുത്തി. 68ാം മിനിറ്റില്‍ വീണ്ടും അലിസ്സണിന്‍റെ കൈകള്‍ ബ്രസീലിന്‍റെ രക്ഷക്കെത്തി.

Brazil v South Korea Round of 16 FIFA World Cup Qatar 2022 3

എന്നാല്‍ 77ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ലഭിച്ച അവസരത്തില്‍ നിന്നും ബോക്സിനു പുറത്ത് നിന്നെടുത്ത പൈക്കിന്‍റെ ഷോട്ട് അലിസണ്ണെ കീഴ്പ്പെടുത്തി.

പിന്നീട് മത്സരത്തില്‍ ഗോളുകള്‍ ഒന്നും പിറന്നില്ലാ. ഇനി ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. ജപ്പാനെ തോൽപ്പിച്ച് ആണ് ക്രൊയേഷ്യ ക്വാർട്ടറിൽ എത്തിയത്‌