ജപ്പാന്‍റെ തേരോട്ടം അവസാനിച്ചു. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഭൂതം പിടികൂടി.

FB IMG 1670263934214

ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാനെതിരെ ക്രൊയേഷ്യക്ക് വിജയം. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. പെനാല്‍റ്റിയില്‍ ഒന്നിനെതിരെ മൂന്നു ഗോളടിച്ചാണ് ക്രൊയേഷ്യയുടെ വിജയം.

ആദ്യ പകുതിയില്‍ ക്രൊയേഷ്യ ആധിപത്യം പുലര്‍ത്തിയെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ലാ. അതേ സമയം ജപ്പാനാവട്ടെ ലഭിച്ച അവസരം ഗോളാക്കി മാറ്റി. ഷോര്‍ട്ട് കോര്‍ണറില്‍ നിന്നും ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദെ ഗോളാക്കി മാറ്റി.

FjOauIZWQAESaeV

ആദ്യ പകുതിയിലെ ലീഡ് ജപ്പാന് നിലനിര്‍ത്താനായില്ലാ. 56ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ സമനില ഗോള്‍ പിറന്നു. ലൊവറെന്‍ നല്‍കിയ ക്രോസ്സില്‍ പെരിസിച്ചിന്‍റെ ബുള്ളറ്റ് ഹെഡര്‍ ജപ്പാന്‍ വല കുലുക്കി.

ezgif 2 46a027b068

വിജയ ഗോളിനായി ക്രോയേഷ്യ ആക്രമണം കടുപ്പിച്ചു. 63ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിന്‍റെ ഒന്നാന്തരം ഒരു വോളി, വളരെ പ്രയാസപ്പെട്ടാണ് ജപ്പാന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയത്.

റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും വിജയ ഗോള്‍ നേടാനാവത്തതോടേ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ ജപ്പാന്‍ താരത്തിന്‍റെ പവര്‍വുള്‍ ഷോട്ട് ക്രോയേഷ്യന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി.

See also  വിരമിക്കല്‍ പിന്‍വലിച്ചു. ജര്‍മ്മന്‍ ദേശിയ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തുന്നു.
ezgif 2 dd0c2a82a8

രണ്ടാം പകുതിയിലും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് കടന്നു. പെനാല്‍റ്റിയില്‍ ഒന്നിനെതിരെ മൂന്നു ഗോളടിച്ചാണ് ക്രൊയേഷ്യയുടെ വിജയം.

ജപ്പാനായി ആദ്യ കിക്ക് എടുത്ത മിനമിനോയുടെ ഷോട്ട് ലിവകോവിച് അനായാസം തടുത്തിട്ടു. ക്രൊയേഷ്യക്ക് ആയി ആദ്യ കിക്ക് എടുത്തത് വ്ലാഷിച് ആയിരുന്നു. അദ്ദേഹത്തിന് പിഴച്ചില്ല.

മിറ്റാമോ എടുത്ത ജപ്പാന്റെ രണ്ടാം കിക്കും ക്രോയേഷ്യന്‍ ഗോള്‍കീപ്പറിനു മുന്നില്‍ പരാജയപ്പെട്ടു. ബ്രൊസോവിച് കൂടെ വല കണ്ടെതോടെ ഷൂട്ടൗട്ടിൽ ക്രൊയേഷ്യ മുന്നിലെത്തി.

japan vs croatia

ജപ്പാന്റെ മൂന്നാം കിക്ക് എടുത്ത അസാനോ ഗോൾ കണ്ടെത്തി.ലെവായയുടെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി. പക്ഷെ യൊഷിദയുടെ കിക്ക് കൂടെ ലിവകോവിച് തടഞ്ഞതോടെ ജപ്പാന്‍റെ പ്രതീക്ഷകള്‍ക്ക് അവസാനമായി. പാസലിചിന്റെ കിക്കോടെ ക്രൊയേഷ്യ ക്വാർട്ടറിലേക്ക് മുന്നേറി.

ജര്‍മ്മനിയേയും സ്പെയിനിനേയും തോല്‍പ്പിച്ചാണ് ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലാണ് ബെല്‍ജിയത്തോട് തോറ്റ് ജപ്പാന്‍ പുറത്തായത്.

Scroll to Top